റെക്കോർഡ് ഗ്രാന്റ് സ്‌ലാം നേട്ടങ്ങളിൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനു ഒപ്പം എത്താൻ സെറീന വില്യംസ് ഇനിയും കാത്തിരിക്കേണ്ടി വരും. മുമ്പ് എട്ടു തവണ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ എത്തിയപ്പോഴും കിരീടം ഉയർത്തിയ സെറീനക്ക് പക്ഷെ ഇത്തവണ ആ പ്രകടനം ആവർത്തിക്കാൻ ആയില്ല. മൂന്നാം സീഡ് ആയ ജപ്പാന്റെ നയോമി ഒസാക്കക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ സെറീനക്ക് ആയില്ല. ഇത് വരെ കളിച്ച എല്ലാ സെമിഫൈനലുകളും ഗ്രാന്റ് സ്‌ലാമുകളിൽ ജയിച്ച റെക്കോർഡ് ഒസാക്ക തുടർന്നപ്പോൾ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സെറീനയുടെ തോൽവി. വർഷങ്ങൾക്ക് ശേഷം ആണ് സെറീന ആദ്യ മുന്നിലുള്ള ഒരു താരത്തോട് തോൽവി വഴങ്ങുന്നത്. ആദ്യ സെറ്റിൽ മികച്ച തുടക്കം ആണ് സെറീനക്ക് ലഭിച്ചത്. എന്നാൽ തിരിച്ചു ബ്രൈക്ക് കണ്ടത്തിയ ഒസാക്ക മത്സരത്തിൽ പതുക്കെ തിരിച്ചു വന്നു.
മത്സരത്തിൽ എട്ട് ഇരട്ടപ്പിഴവുകൾ വരുത്തിയ ഒസാക്കയുടെ പിഴവുകൾ മുതലാക്കാൻ സെറീനക്ക് ആയില്ല. ഒരിക്കൽ കൂടി ബ്രൈക്ക് വഴങ്ങിയ സെറീനക്ക് ആദ്യ സെറ്റ് 6-3 നു നഷ്ടമായി. രണ്ടാം സെറ്റിൽ സെറീനയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ഒസാക്ക മത്സരത്തിൽ വലിയ മുൻതൂക്കം കണ്ടത്തി. എന്നാൽ വിട്ട് കൊടുക്കാൻ തായ്യാറല്ലായിരുന്ന സെറീന തിരിച്ചു ബ്രൈക്ക് കണ്ടത്തി മത്സരത്തിൽ തിരിച്ചു വരുമെന്ന സൂചന നൽകി. എന്നാൽ തൊട്ടടുത്ത സെറീനയുടെ സർവീസ് ബ്രൈക്ക് ചെയ്ത ഒസാക്ക സെറീനയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. തുടർന്ന് സർവീസ് നിലനിർത്തി 6-4 സെറ്റ് നേടിയ ഒസാക്ക ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. മത്സരത്തിൽ 7 ബ്രൈക്ക് പോയിന്റുകളിൽ 2 എണ്ണം മാത്രമാണ് സെറീനക്ക് മുതലാക്കാൻ ആയത് അതേസമയം ലഭിച്ച 4 അവസരവും ബ്രൈക്ക് ആക്കി മാറ്റിയ ഒസാക്ക അവസരങ്ങൾ ഒന്നും കളഞ്ഞു കുളിച്ചില്ല. സമീപകാലത്ത് ഗ്രാന്റ് സ്‌ലാം വേദികളിൽ നേരിടുന്ന വെല്ലുവിളിയുടെ തുടർച്ച ആയി പ്രായം തലർത്തുന്ന സെറീനക്ക് ഇത്. അതേസമയം നാലാം ഗ്രാന്റ് സ്‌ലാം ലക്ഷ്യം വക്കുന്ന ഒസാക്കക്ക് ഇനി ഒരു മത്സരം മാത്രം ദൂരം ആണ് അതിനുള്ളത്. ഫൈനലിൽ ജെന്നിഫർ ബ്രാഡി കരോളിന മുചോവ മത്സരവിജയിയെ ആണ് ഒസാക്ക നേരിടുക.