റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിൽ മികച്ച സ്കോര്‍ നേടി ഇന്ത്യ ലെജന്‍ഡ്. നമന്‍ ഓജയുടെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ 195 റൺസാണ് ഇന്ത്യ ലെജന്‍ഡ്സ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഓജ 71 പന്തിൽ 108 റൺസാണ് നേടിയത്. 15 ഫോറും 2 സിക്സും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലെജന്‍ഡ്സിന് ആദ്യ ഓവറിൽ തന്നെ സച്ചിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ താരം ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. മൂന്നാം ഓവറിൽ സുരേഷ് റെയ്‍നയെയും നുവാന്‍ കുലശേഖര പുറത്താക്കിയപ്പോള്‍ ഇന്ത്യയുടെ നില പരുങ്ങലിലായി. അവിടെ നിന്ന് 90 റൺസ് കൂട്ടുകെട്ടുമായി നമന്‍ ഓജ – വിനയ് കുമാര്‍ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
36 റൺസ് നേടിയ വിനയ് കുമാറിനെ ഇഷാന്‍ ജയരത്നേ പുറത്താക്കിയപ്പോള്‍ യുവരാജ് സിംഗ് 13 പന്തിൽ 19 റൺസ് നേടി പുറത്തായി. 11 റൺസ് നേടിയ ഇര്‍ഫാന്‍ പത്താനുമായി 34 റൺസ് അഞ്ചാം വിക്കറ്റിൽ നേടി അവസാന ഓവറുകളിലും ഓജ ഇന്ത്യയെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചു. അതേ ഓവറിൽ യൂസഫ് പത്താനെയും വീഴ്ത്തി ഇരു പത്താന്‍ സഹോദരന്മാരുടെയും വിക്കറ്റ് ഇസ്രു ഉഡാന കരസ്ഥമാക്കി.
അവസാന രണ്ട് പന്തിൽ രണ്ട് ബൗണ്ടറി നേടി സ്റ്റുവര്‍ട് ബിന്നി ഇന്ത്യയെ 195 റൺസിലേക്ക് എത്തിച്ചപ്പോള്‍ 108 റൺസുമായി നമന്‍ ഓജ പുറത്താകാതെ നിന്നു.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







