മലയാളിയായ മുരളി ശ്രീശങ്കർ ചരിത്രം കുറിച്ചിരിക്കുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ പുരുഷ ലോംഗ്ജമ്പറായി കേരളത്തിൽ നിന്നുള്ള യുവതാരം മുരളി ശ്രീശങ്കർ ഇന്ന് മാറി. ബിർമിംഗ്ഹാമിലെ അലക്‌സാണ്ടർ സ്റ്റേഡിയത്തിൽ 8.08 മീറ്റർ ചാടി വെള്ളി നേടിക്കൊണ്ടാണ് ശ്രീശങ്കർ ചരിത്രം എഴുതിയത്.
2018-ൽ അപ്പെൻഡിസൈറ്റിസ് മൂലം ഗോൾഡ് കോസ്റ്റ് ഗെയിംസ് നഷ്‌ടമായ മുരളി ശ്രീശങ്കർ ഇന്ന് അതിന് കണക്കു തീർക്കുക ആയിരുന്നു. നാലാമത്തെ ചാട്ടത്തിൽ ആയിരുന്നു മെഡൽ ഉറപ്പിച്ച 8.08 മീറ്റർ ശ്രീശങ്കർ ചാടിയത്. 8.36 മീറ്ററാണ് ശ്രീശങ്കറിന്റെ കരിയർ ബെസ്റ്റ്.
ഒന്നാമത് എത്തിയ ബഹാമാസിന്റെ ലക്വനും 8.08 ആണ് ചാടിയത്. എങ്കിലും മികച്ച രണ്ടാമത്തെ ശ്രമം താരത്തെ ശ്രീശങ്കറിന് മുകളിൽ ഫിനിഷ് ചെയ്യാൻ സഹായിച്ചു. ബർമിങ്ഹാമിൽ അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന രണ്ടാം മെഡൽ ആണിത്.
7.97 മീറ്റർ ചാടിയ മുഹമ്മദ് അനിസ് യഹിയ ലോങ് ജമ്പിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Story Highlight: Kerala’s Murali Sreeshankar wins silver in long jump.