മരിയോ ബലോടെല്ലി സ്വിറ്റ്സർലാന്റിലേക്ക്

Newsroom

Italy's National Soccer Team
Download the Fanport app now!
Appstore Badge
Google Play Badge 1

മരിയോ ബലോട്ടെല്ലി സ്വിസ് ക്ലബായ എഫ്‌സി സിയോണിലേക്ക് മാറാൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ, ഇപ്പോൾ അദാന ഡെമിർസ്‌പോറിന്റെ താരം ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ബലൊടെല്ലിയും സിയോണുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ ഇരു ക്ലബുകളും ചർച്ചകൾ നടത്തുകയാണ്.

31 കാരനായ ഇറ്റാലിയൻ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ 31 സൂപ്പർ ലിഗ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തിരുന്നു. അദ്ദേഹം ഇറ്റാലിയൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയിരുന്നു എങ്കിലും അത് നടന്നിരുന്നില്ല.

മുമ്പ് മിലാൻ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ക്ലബുകളിൽ കളിച്ച താരമാണ് ബാലൊട്ടെല്ലി. പക്ഷെ ഒരു ക്ലബിലും ദീർഘകാലം നിൽക്കുന്ന ശീലം ബലൊട്ടെല്ലിക്ക് ഇല്ല.

Story Highlight: Mario Balotelli in talks with Switzerland club Sion