2013 മുതല്‍ തുടര്‍ന്ന് വരുന്ന ഉദ്ഘാടന മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങുകയെന്ന മുംബൈയുടെ പതിവ് ഇത്തവണയും തെറ്റിയില്ല. ഇന്ന് ചെന്നൈ നേടിയ 5 വിക്കറ്റ് ജയം തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് മുംബൈയുടെ ഉദ്ഘാടന മത്സരം തോല്‍വിയില്‍ അവസാനിക്കുക എന്ന നാണക്കേടിലേക്ക് ചെന്നെത്തിയിരിക്കുന്നത്.
2012ല്‍ ചെന്നൈയ്ക്കെതിരെയാണ് മുംബൈ ഇതിന് മുമ്പ് അവസാനമായി തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ചത്. അന്ന് എട്ട് വിക്കറ്റിന്റെ വിജയമാണ് ടീം നേടിയത്. 2013ല്‍ ബാംഗ്ലൂരിനോട് 2 റണ്‍സിന്റെ തോല്‍വി, 2014ല്‍ കൊല്‍ക്കത്തയോട് 41 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങിയ മുംബൈയ്ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉദ്ഘാടന മത്സരങ്ങളില്‍ തോല്‍വിയായിരുന്നു ഫലം.
2015ല്‍ വീണ്ടും കൊല്‍ക്കത്തയോടായിരുന്നു മുംബൈയുടെ തോല്‍വി. അന്ന് കൊല്‍ക്കത്ത ഏഴ് വിക്കറ്റിന് വിജയിച്ചു. 2016ല്‍ റൈസിംഗ് പൂനെ സൂപ്പര്ജയന്റ്സിനോട് 9 വിക്കറ്റ് തോല്‍വിയേറ്റ് വാങ്ങിയ ടീമിന് 2017ലും വീണ്ടും ഇതേ ടീമിനോടായിരുന്നു തോല്‍വി. അന്ന് പൂനെ7 വിക്കറ്റ് വിജയം നേടി.
2018ല്‍ മുംബൈയെ മുട്ടുകുത്തിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആയിരുന്നു. ഒരു വിക്കറ്റ് വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മുംബൈ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 37 റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു.
തുടക്കം പതറിയാലും ഈ കാലയളവില്‍ 4 കിരീടം നേടുവാന്‍ മുംബൈയ്ക്ക് ആയി എന്നതിനാല്‍ തന്നെ ഈ തിരിച്ചടി ആരാധകര്‍ അത്ര ഗൗനിക്കുകയില്ലെ. 2016ലും 18ലും ടീമിന് പ്ലേ ഓഫ് സ്വന്തമായില്ലെങ്കിലും 2013, 15, 17, 19 വര്‍ഷങ്ങളില്‍ ടീമിന് ചാമ്പ്യന്മാരാകുവാന് സാധിച്ചിരുന്നു.