ഹാട്രിക്കുമായി മുള്ളർ, ബയേൺ ഔഡി കപ്പ് ഫൈനലിൽ

Jyotish

പ്രീ സീസണിൽ വിജയക്കുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്. ഫെനെർബാഷിനെ തകർത്ത് ഔഡി കപ്പിന്റെ ഫൈനലിൽ ബയേൺ കടന്നു. റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ടോട്ടൻഹാം ഹോട്ട്സ്പർസാണ് ബയേണിന്റെ ഫൈനലിലെ എതിരാളികൾ. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബയേൺ ജയിച്ചത്.

തോമസ് മുള്ളറുടെ ഹാട്രിക്കാണ് ബയേണിന്റെ ലീഡുയർത്തിയത്. റെനാറ്റോ സാഞ്ചസ്, ലിയോൺ ഗോരെറ്റ്സ്ക, കിംഗ്സ്ലി കോമൻ എന്നിവരാണ് ബയേണിന് വേണ്ടി ഗോളടിച്ചത്. ക്രൂസിന്റേതായിരുന്നു ഫെനെർബഷെയുടെ ആശ്വാസ ഗോൾ. മത്സരത്തിന്റെ ഇരുപതാം മിനുറ്റിൽ തന്നെ ബയേണിന്റെ ജർമ്മൻ താരം സെർജ് ഗ്നബ്രി പരിക്കേറ്റ് പുറത്ത് പോയത് ബയേൺ ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്.