ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍ ആലുവയ്ക്കെതിരെ 4 വിക്കറ്റ് ജയം നേടി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം. ഇന്ന് സെയിന്റ് സേവിയേഴ്സ് കെസിഎ മൈതാനത്ത് നടന്ന ഫൈനല്‍ മത്സരത്തില്‍ ഗ്ലോബ്സ്റ്റാര്‍ ആലുവയ്ക്കാണ് ടോസ് ലഭിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മികച്ച സ്കോറിലേക്ക് നീങ്ങുവാന്‍ ടീമിനായില്ല. റിസ്വാന്‍ 26 റണ്‍സുമായി ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ 43.2 ഓവറില്‍ 136 റണ്‍സിനു ഗ്ലോബ്സ്റ്റാര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

അലന്‍ സാജു(23), ഗിരീഷ്(19), ആനന്ദ് ബാബു(12) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍. എംആര്‍സി യ്ക്ക് വേണ്ടി അബ്ദുള്‍ സഫര്‍ നാല് വിക്കറ്റ് വീഴ്ത്തി. തന്റെ 9 ഓവര്‍ ക്വാട്ടയില്‍ 22 റണ്‍സ് മാത്രമാണ് സഫര്‍ വിട്ടു നല്‍കിയത്. ഷിജിത്ത് ചന്ദ്രന്‍ രണ്ടും ഷനില്‍, ജിയാസ്, അക്ഷയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. സഫര്‍ ആണ് കളിയിലെ താരം.

137 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ മാസ്റ്റേഴ്സ് 31.3 ഓവറില്‍ 4 വിക്കറ്റ് വിജയം സ്വന്തമാക്കി. 6 വിക്കറ്റുകളാണ് ടീമിനു ചേസിംഗിനിടെ നഷ്ടമായത്. 107/6 എന്ന നിലയില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ടീമിനെ ഏഴാം വിക്കറ്റില്‍ ഒത്തുകൂടിയ കെജെ രാകേഷും(23*) രമേഷും(5*) ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
അക്ഷയ് എംകെ(19), സഞ്ജയ് രാജ്(23), ജിയാസ്(18) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഗ്ലോബ്സ്റ്റാറിനു വേണ്ടി സൗരവ് ഷെട്ടി മൂന്ന് വിക്കറ്റിനുടമയായി. വിഷ്ണു അജിത്ത്, അരുണ്‍ കുമാര്‍, റിസ്വാന്‍ എന്നിവരും ഓരോ വിക്കറ്റ് നേടി.
ടൂര്‍ണ്ണമെന്റിലെ മറ്റു സമ്മാനാര്‍ഹര്‍




ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial