ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടി മൊറോക്കോ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ ഇരു പാദങ്ങളിലും ആയി 5-2 എന്ന സ്കോറിന് മറികടന്നു ആണ് മൊറോക്കോ ലോകകപ്പിന് യോഗ്യത നേടിയത്. ചരിത്രത്തിൽ തങ്ങളുടെ ആറാം ലോകകപ്പിന് ആണ് മൊറോക്കോ യോഗ്യത കണ്ടത്തിയത്. ആദ്യ പാദത്തിൽ 1-1 നു സമനില വഴങ്ങിയ മൊറോക്കോ രണ്ടാം പാദത്തിൽ അതുഗ്രൻ പ്രകടനം ആണ് പുറത്ത് എടുത്തത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം നേടിയ അവർ ഒന്നിനെതിരെ നാലു ഗോളുകൾക്ക് രണ്ടാം പാദം ജയിച്ചു.
മത്സരത്തിൽ 21 മത്തെ മിനിറ്റിൽ അസദിൻ ഉനാഹിയിലൂടെ മൊറോക്കോ ആദ്യ വോൾ കണ്ടത്തി. പരിക്ക് കാരണം 2 താരങ്ങളെ നഷ്ടം ആയെങ്കിലും ആദ്യ പകുതിയുടെ ഏഴാം ഇഞ്ച്വറി സമയത്ത് താരിഖ് സൗദലിയിലൂടെ മൊറോക്കോ തങ്ങളുടെ മുൻതൂക്കം ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ താരിഖിന്റെ പാസിൽ നിന്നു രണ്ടാം ഗോൾ നേടിയ അസദിൻ മൊറോക്കോ ജയം ഉറപ്പിച്ചു. 69 മത്തെ മിനിറ്റിൽ പി.എസ്.ജി താരം അഷ്‌റഫ് ഹഖീമിയുടെ ഗോൾ കൂടി വന്നതോടെ മൊറോക്കോ ആഘോഷം തുടങ്ങി. 77 മത്തെ മിനിറ്റിൽ ബെൻ മലാങ്കോയിലൂടെ കോംഗോ ഒരു ഗോൾ തിരിച്ചു അടിച്ചെങ്കിലും വലിയ ജയവും ആയി മൊറോക്കോ ഖത്തറിലേക്ക് ടിക്കറ്റ് എടുക്കുക ആയിരുന്നു.