തുടർച്ചയായ രണ്ടാം ലോകകപ്പിന് യോഗ്യത നേടി ടുണീഷ്യ

ലോകകപ്പ് യോഗ്യത പ്ലെ ഓഫിൽ എം
രണ്ടാം പാദത്തിൽ മാലിയെ 0-0 നു സമനിലയിൽ തളച്ചു ടുണീഷ്യ ഖത്തർ ലോകകപ്പിലേക്ക് ടിക്കറ്റ് എടുത്തു. ആദ്യ പാദത്തിൽ പിന്നീട് ചുവപ്പ് കാർഡ് കണ്ട മൂസ സിസോക്കയുടെ സെൽഫ് ഗോളിൽ ജയം കണ്ടത് ആണ് ടുണീഷ്യക്ക് ലോകകപ്പ് യോഗ്യത നേടി നൽകിയത്.

Screenshot 20220330 033648

2018 ൽ റഷ്യൻ ലോകകപ്പിലും കളിച്ച ടുണീഷ്യ ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്. ചരിത്രത്തിൽ ടുണീഷ്യ ഇത് ആറാം ലോകകപ്പിലേക്ക് ആണ് യോഗ്യത നേടുന്നത്. ലോകകപ്പിൽ ചലനങ്ങൾ സൃഷ്ടിക്കാനുള്ള കരുത്ത് ഉള്ള ടീം തന്നെയാണ് ടുണീഷ്യ.