ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് മോഹൻ ബഗാൻ ഉറപ്പിച്ചു. ഇന്ന് നടന്ന ഒഡീഷക്ക് എതിരായ മത്സരം വിജയിച്ചതോടെയാണ് മോഹൻ ബഗാൻ ഷീൽഡ് ഉറപ്പിച്ചത്. മൂന്ന് മത്സരങ്ങൾ ഇനിയും ബാക്കിയിരിക്കെ ആണ് അവർ ഷീൽഡ് ഉറപ്പിച്ചത്.

ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരം മോഹൻ ബഗാന് അത്ര എളുപ്പമായിരുന്നില്ല. 90 മിനുറ്റുകളിലും ഗോൾ ഒന്നും വന്നില്ല. എന്നാൽ ഇഞ്ച്വറി ടൈമിൽ മോഹൻ ബഗാൻ വിജയ ഗോൾ കണ്ടെത്തി. പെട്രാറ്റോസ് ആണ് ബഗാനായി വിജയ ഗോൾ നേടിയത്. 83ആം മിനുറ്റിൽ ഒഡീഷ ഡിഫൻഡർ ഫാൾ ചുവപ്പ് കാർഡ് കണ്ടത് കളിയിൽ നിർണായകമായി.
ഈ വിജയത്തോടെ മോഹൻ ബഗാൻ 22 മത്സരങ്ങളിൽ നിന്ന് 52 പോയിന്റിൽ എത്തി. 42 പോയിന്റുമായി രണ്ടാമത് ഉള്ള ഗോവ ശേഷിക്കുന്ന 3 മത്സരങ്ങൾ വിജയിച്ചാലും 51 പോയിന്റിൽ മാത്രമെ എത്തുകയുള്ളൂ. തുടർച്ചയായ രണ്ടാം സീസണിലാണ് മോഹൻ ബഗാൻ ഷീൽഡ് സ്വന്തമാക്കുന്നത്.