മോഹൻ ലാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമയാകാൻ സാധ്യത

Staff Reporter

സൂപ്പർ താരം മോഹൻലാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമയാവാൻ സാധ്യത. കഴിഞ്ഞ ദിവസം മോഹൻലാലിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അമ്പസിഡർ ആയി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് കേരള ബ്ലാസ്റ്റേഴ്സിലെ ഓഹരികൾ വാങ്ങാൻ മോഹൻലാൽ ഒരുങ്ങുന്നതായി വാർത്തകൾ വന്നത്.

ഇന്നലെ ജേഴ്‌സി പ്രകാശന ചടങ്ങ് അവതരിപ്പിച്ച ടെലിവിഷൻ താരം രാജേഷ് കേശവും മോഹൻലാൽ അടുത്ത് തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമയാവും എന്നും പറഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ സച്ചിന് ഉണ്ടായിരുന്ന ഓഹരികളാവും മോഹൻലാൽ സ്വന്തമാക്കുക. സച്ചിൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു പോയതോടെ ഉണ്ടായ വിടവ് മോഹൻലാലിന്റെ വരവോടെ നികത്താനാവും എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ പ്രതീക്ഷ.