ജാവ്‍ലിന്‍ ത്രോയിൽ ഫൈനലുറപ്പാക്കി രണ്ട് ഇന്ത്യന്‍ താരങ്ങള്‍

അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ജാവ്‍ലിന്‍ ത്രോയില്‍ ഫൈനലിൽ കടന്ന് ഇന്ത്യന്‍ താരങ്ങളായ അജയ് റാണയും ജയ് കുമാറും. യോഗ്യത റൗണ്ടിൽ ആറും ഏഴും സ്ഥാനക്കാരായാണ് ഇരു താരങ്ങളും ഫൈനലിലേക്ക് യോഗ്യത നേടിയത്.

അജയ് 71.05 മീറ്ററും ജയ് കുമാര്‍ 70.34 മീറ്ററുമാണ് എറിഞ്ഞത്. ഇരു ഗ്രൂപ്പുകളിലുമായി 4 താരങ്ങള്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ 12 താരങ്ങളാണ് ഫൈനലില്‍ പ്രവേശിച്ചത്. 78.02 മീറ്റര്‍ ദൂരം എറിഞ്ഞ് പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് നേടിയ നൈജീരിയയുടെ ചിന്‍ചേരം ആണ് യോഗ്യത റൗണ്ടിലെ ഒന്നാം സ്ഥാനക്കാരന്‍.

Exit mobile version