ബെംഗളൂരു എഫ് സിയുടെ വെനിസ്വേലൻ സ്ട്രൈക്കർ മികു തിരികെ ബെംഗളൂരുവിൽ എത്തി. പരിക്ക് കാരണം ദീർഘകാലമായി വിദേശത്ത് ചികിത്സയിൽ ആയിരുന്നു മികു. താരം തിരികെ ബെംഗളൂരുവിൽ എത്തി ട്രെയിനിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ നടന്ന ബെംഗളൂരു മത്സരങ്ങളിൽ പകുതിയും മികുവിന് നഷ്ടമായിരുന്നു.
അവസാന ആറു മത്സരങ്ങളിൽ മികു പുറത്തായിരുന്നു. ഈ സീസണിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്നായി 3 ഗോളുകൾ മികു നേടിയിട്ടുണ്ട്. ഗോവയ്ക്ക് എതിരായ മത്സരത്തിനിടെ ആയിരുന്നു മികു പരിക്കേറ്റ് പുറത്തായത്. മികു ഇല്ലായിരുന്നു എങ്കിലും ബെംഗളൂരു എഫ് സി മികച്ചു തന്നെ നിന്നു. ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് 27 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ബെംഗളൂരു ഉള്ളത്. മികുവിന്റെ തിരിച്ചു വരവ് ബെംഗളൂരുവിനെ കൂടുതൽ ശക്തരാക്കും.