അരങ്ങേറ്റം ഉജ്ജ്വലമാക്കി മിഗായേൽ, 120 റൺസ് വിജയവുമായി ജമൈക്ക തല്ലാവാസ്

Sports Correspondent

ആന്‍ഡ്രേ റസ്സലിന്റെയും ടോപ് ഓര്‍ഡറിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 255/5 എന്ന സ്കോര്‍ നേടിയ ജമൈക്ക തല്ലാവാസ് എതിരാളികളായ സെയിന്റ് ലൂസിയ കിംഗ്സിനെ 135 റൺസിന് ഓള്‍ഔട്ട് ആക്കി 120 റൺസിന്റെ വിജയം സ്വന്തമാക്കി.

നാല് വിക്കറ്റ് നേടിയ മിഗായേൽ പ്രിട്ടോറിയസും മൂന്ന് വിക്കറ്റ് നേടി ഇമ്രാന്‍ ഖാനുമാണ് സെയിന്റ് ലൂസിയ കിംഗ്സിന്റെ പതനത്തിന് കാരണമായത്. 17.3 ഓവറിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ 56 റൺസ് നേടിയ ടിം ഡേവിഡ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. 28 പന്തിൽ ആണ് ടിം ഈ സ്കോര്‍ നേടിയത്. വഹാബ് റിയാസ് 26 റൺസ് നേടി.