മെസ്സിയും റാമോസും ഒരുമിച്ച് പരിശീലനത്തിന് ഇറങ്ങി

Newsroom

അവസാനം നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം സെർജിയോ റാമോസും ലയണൽ മെസ്സിയും ഒരുമിച്ച് പരിശീലനത്തിന് ഇറങ്ങി. മെസ്സിയും റാമോസും പി എസ് ജിയിൽ എത്തിയിട്ട് മാസങ്ങൾ ആയി എങ്കിലും പരിക്ക് കാരണം ഇതുവരെ ഇരുവർക്കും ഒരുമിച്ച് പരിശീലനത്തിന് ഇറങ്ങാൻ ആയിരുന്നില്ല. എന്നാൽ ഇന്ന് പി എസ് ജി പങ്കുവെച്ച റാമോസും മെസ്സിയും ഒരുമിച്ച് പരിശീലനം നടത്തുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സംസാര വിഷയമായി മാറി. റാമോസ് പരിക്ക് കാരണം ഇതുവരെ പി എസ് ജിക്കായി അരങ്ങേറ്റം നടത്തിയിട്ടില്ല.

ഈ ആഴ്ച റാമോസിന്റെ അരങ്ങേറ്റം നടക്കും എന്നാണ് പ്രതീക്ഷ. നാന്റെസിനെതിരെയാണ് പി എസ് ജിയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ റാമോസ് ഇറങ്ങിയേക്കും. ബാഴ്സലോണയിലും റയലിലും ആയിരിക്കുമ്പോൾ ശത്രുക്കളായിരുന്ന മെസ്സിയും റാമോസും ഒരുമിച്ച് ഒരു ടീമിനായി കളിക്കുന്നത് കാണാൻ ഉള്ള കൗതുകത്തിലാണ് ഫുട്ബോൾ ലോകം ഉള്ളത്.