ഔദ്യോഗിക പ്രഖ്യാപനം എത്തി, മെസ്സി ഇനി പി എസ് ജി താരം

Newsroom

കാത്തിരിപ്പുകൾക്ക് അവസാനം ഇനി മെസ്സി മാജിക്ക് പാരീസിൽ കാണാം. മെസ്സിയുടെ പി എസ് ജിയിലേക്കുള്ള വരവ് പി എസ് ജി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഒരു വീഡിയോയ്യിലൂടെയാണ് മെസ്സിയുടെ വരവ് പി എസ് ജി പ്രഖ്യാപിച്ചത്. മെസ്സിയുമായി വീണ്ടും ഒരുമിക്കുകയാണ് എന്ന് ബ്രസീലിയൻ താരം നെയ്മറും തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ലയണൽ മെസ്സി എന്ന സൂപ്പർ സ്റ്റാർ പാരീസിൽ വിമാനം ഇറങ്ങി കഴിഞ്ഞ. മെസ്സി ഉടൻ കരാർ ഒപ്പുവെക്കും.

ഇതിനു ശേഷം വലിയ പ്രഖ്യാപനം ഉണ്ടാകും. മെസ്സിയെ ഇതിനു ശേഷം മാധ്യമങ്ങൾക്ക് മുന്നിലും പി എസ് ജി അവതരിപ്പിക്കും. മെസ്സിയും പി എസ് ജിയും തമ്മിൽ ഇന്നാണ് കരാർ ധാരണ ആയത്. മെസ്സി 2023വരെയുള്ള പ്രാഥമിക കരാർ പി എസ് ജിയിൽ ഒപ്പുവെക്കും. അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. വർഷം 35 മില്യൺ യൂറോ വേതനമായി മെസ്സിക്ക് ലഭിക്കും. 13ആം വയസ്സും മുതൽ ബാഴ്സലോണക്ക് ഒപ്പം ഉള്ള മെസ്സിയെ മറ്റൊരു ക്ലബിന്റെ ജേഴ്സിയിൽ കാണും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെസ്സിയുടെ പാരീസിലെ പ്രകടനങ്ങൾക്കായാകും ഇനി ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. വരുന്ന വാരാന്ത്യത്തിലെ ലീഗ് മത്സരത്തിൽ മെസ്സി പി എസ് ജിക്കായി അരങ്ങേറ്റം നടത്തും.