ഇനിയും ആരെയാണ് ടീമിലേക്ക് കൊണ്ടു വരേണ്ടത് എന്നാകും പി എസ് ജി ഉടമകളും ആരാധകരും കരുതുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ഒരൊറ്റ ലക്ഷ്യവുമായി പി എസ് ജി ടീം ഒരുക്കാൻ തുടങ്ങിയിട്ട് കാലം ഇപ്പോൾ കുറേ ആയി. കഴിഞ്ഞ രണ്ട് സീസണുകളിലും പി എസ് ജി ചാമ്പ്യൻസ് ലീഗ് കിരീടത്തിന് അടുത്ത് എത്തിയപ്പോൾ അവർ കിരീടത്തിലേക്ക് എത്താൻ ഇനി ഒന്നോ രണ്ടോ താരങ്ങൾ മതി എന്നായിരുന്നു. ഈ സീസൺ ആരംഭിക്കും മുമ്പ് അവർ ലയണൽ മെസ്സിയെ കൂടെ ടീമിൽ എത്തിച്ചപ്പോൾ ഈ സീസണിൽ യു സി എല്ലിൽ അവർ തന്നെ ഫേവറിറ്റുകളായി.
പക്ഷെ ഇത്തവണ അവർക്ക് ക്വാർട്ടർ പോലും കാണാൻ ആയില്ല. റയൽ മാഡ്രിഡിനു മുന്നിൽ പരാജയപ്പെട്ട് കൊണ്ട് പി എസ് ജി ക്വാർട്ടറിൽ തന്നെ പുറത്ത് ആയിരിക്കുകയാണ്. അവർക്ക് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടവും അത്ര സുഖമം ആയിരുന്നില്ല. എമ്പപ്പെ, നെയ്മർ, മെസ്സി, ഡി മറിയ, വെറട്ടി, ഹകീമി, ഡൊണ്ണരുമ്മ എന്ന് തുടങ്ങി ഏത് പൊസിഷനിലും സൂപ്പർ താരങ്ങളെ വെച്ചാണ് പി എസ് ജി ഈ നിരാശ ഏറ്റുവാങ്ങുന്നത്.
ലയണൽ മെസ്സിയുടെ വരവ് പി എസ് ജിക്ക് ഈ സീസണിൽ കാര്യമായ മുൻതൂക്കം എവിടെയും നൽകിയില്ല എന്നതും ഈ സീസണിലെ പി എസ് ജി പ്രകടനങ്ങൾ കാണിക്കുന്നു. ബാഴ്സലോണയിൽ ഞങ്ങൾ ഒക്കെ കണ്ട മെസ്സിയെ ഇതുവരെ പി എസ് ജിയിൽ കാണാൻ ആയിട്ടില്ല. ഈ പരാജയം മെസ്സി ഉൾപ്പെടെ ഉള്ള സൂപ്പർ താരങ്ങളെ ഒക്കെ സമ്മർദ്ദത്തിൽ ആക്കും. ഒപ്പം പോചടീനോ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താകാനും ഈ പരാജയം കാരണം ആയേക്കും.