ലാസ്റ്റ് ഡാൻസ്, പണ്ട് ബാസ്ക്കറ്റ്ബോൾ ഇതിഹാസം മൈക്കിൾ ജോർദാനും പരിശീലകൻ ഫിൽ ജാക്സണും എല്ലാ വിമർശനങ്ങൾക്കും ഉത്തരമായി അവസാനം ഒരു സീസൺ എന്ന് പറഞ്ഞ് ചിക്കാഗോ ബുൾസിൽ സൃഷ്ടിച്ച ഇതിഹാസ സീസൺ ആണ് ലാസ്റ്റ് ഡാൻസ് എന്ന് അവർ തന്നെ പേരിട്ട ബാസ്ക്കറ്റ്ബോൾ ചരിത്രം കണ്ട ഏറ്റവും ഐതിഹാസിക സീസൺ. ഫിൽ ജാക്സണും ജോർദാനും ആ സീസൺ പലർക്കും ഉള്ള മറുപടി ആയിരുന്നു.
ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മെസ്സി വരുന്നു എന്നുള്ള അഭ്യൂഹങ്ങളെയും യൂറോപ്യൻ മാധ്യമങ്ങൾ ഒരു ലാസ്റ്റ് ഡാൻസ് ആയാണ് കാണുന്നത്. കരിയറിന്റെ അവസാനത്തിലേക്ക് നടക്കുന്ന മെസ്സിക്ക് വിമർശകരോടു മറുപടി പറയാനുള്ള അവസരം. തന്നെ താനാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള പെപ് ഗ്വാർഡിയോളയുമായി മാഞ്ചസ്റ്റർ സിറ്റിയിൽ ചെന്ന് ഒരുമിക്കുക. അത് ഐതിഹാസികം തന്നെ ആകും.
ഒരുപാട് നല്ല താരങ്ങൾ ഉണ്ട് എങ്കിൽ പെപ് ഗ്വാർഡിയോളയ്ക്കും ഇത് അത്ര നല്ല സീസണായിരുന്നില്ല. ഒരിക്കൽ കൂടെ ചാമ്പ്യൻസ് ലീഗിൽ നിരാശയുമായി മടങ്ങേണ്ടി വന്നതും പ്രീമിയർ ലീഗിൽ ലിവർപൂളിന് ഒരുപാട് പിറകിലായതും ഒക്കെ പെപ് ഗ്വാർഡിയോളയെയും അലട്ടുന്നുണ്ട്. ഒരു ലാസ്റ്റ് ഡാൻസിനായി മെസ്സിയും പെപ് ഗ്വാർഡിയോളയും ഒരുമിച്ചാൽ അവർക്ക് രണ്ട് പേർക്കും ലക്ഷ്യങ്ങൾ വലുതായിരിക്കും.
മാഞ്ചസ്റ്റർ സിറ്റി പോലൊരു സ്ക്വാഡിൽ മെസ്സി എത്തിയാൽ അവരെ തടയാൻ യൂറോപ്പിൽ ആർക്കെങ്കിലും കഴിയുമോ എന്നത് സംശയമാണ്. ചാമ്പ്യൻസ് ലീഗ് ഉയർത്തി എല്ലാ വിമർശകരുടെയും വായടപ്പിക്കാൻ മെസ്സിക്കും ഗ്വാർഡിയോളയ്ക്ക് കഴിയുകയും ചെയ്തേക്കാം. മാഞ്ചസ്റ്റർ സിറ്റി അല്ലാതെ ഒരു ക്ലബിലേക്കും മെസ്സി പോകാൻ സാധ്യതയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും ഒക്കെ മെസ്സിക്കായി ശ്രമിക്കുന്നുണ്ട് എങ്കിലും അവർക്കും അറിയാം മെസ്സിയുടെ ലക്ഷ്യം സിറ്റി തന്നെ ആണെന്ന്. എന്തായാലും ഫുട്ബോൾ ലോകം അത്തരമൊരു ലാസ്റ്റ് ഡാൻസിന് മാഞ്ചസ്റ്ററിൽ കളം ഒരുങ്ങുമോ എന്ന് ഉറ്റു നോക്കുകയാണ്.