മെസ്സിക്ക് പരിക്കില്ല, കോപ അമേരിക്ക സെമിയിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടാകും

Newsroom

Updated on:

കോപ അമേരിക്ക സെമി ഫൈനലിൽ നാളെ അർജന്റീന ഇറ‌ങ്ങുമ്പോൾ മെസ്സി ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്ന് പരിശീലകൻ സ്കലോണി വ്യക്തമാക്കി. അവസാന മത്സരത്തിൽ മെസ്സിക്ക് ചില ടാക്കിളുകൾ നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ അർജന്റീന ആരാധകർക്ക് ചെറിയ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ മെസ്സിക്ക് പരിക്ക് ഇല്ല എന്നും പൂർണ്ണ ആരോഗ്യവാൻ ആണെന്നും സ്കലോണി മാധ്യമങ്ങളോട് പറഞ്ഞു.

മെസ്സി 24 07 09 01 49 18 158

ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകും എന്നും മെസ്സിയെയും ഡി മരിയയെയും ആദ്യ ഇലവനിൽ ഇറക്കാൻ ആണ് ഞങ്ങൾ ആലോചിക്കുന്നത് എന്നും സ്കലോണി പറഞ്ഞു. ഈ ടൂർണമെന്റിലേക്ക് വരുമ്പോൾ ഫൈനൽ ആയിരുന്നു ലക്ഷ്യം. ഇനി ഒരു ചുവട് കൂടെ കടന്ന് ഫൈനലിൽ എത്താൻ ആകുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും സ്കലോണി പറഞ്ഞു.

നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ അർജന്റീന കാനഡയെ ആണ് കോപ അമേരിക്ക സെമി ഫൈനലിൽ നേരിടുന്നത്.