അർജന്റീനൻ താരം ലയണൽ മെസ്സിയെ ക്ലബിൽ തന്നെ നിലനിർത്താൻ പി എസ് ജി ഒരുങ്ങുന്നു. കഴിഞ്ഞ സീസണിൽ ആയിരുന്നു മെസ്സി ബാഴ്സലോണയിൽ നിന്ന് പി എസ് ജിയിലേക്ക് എത്തിയത്. മെസ്സിക്ക് 2023 ജൂൺ വരെയാണ് ഇപ്പോൾ പി എസ് ജിയിൽ കരാർ ഉള്ളത്. അത് 2024 വരെ നീട്ടാൻ ആണ് പി എസ് ജി ആഗ്രഹിക്കുന്നത്. മെസ്സിയുമായി ഇതു സംബന്ധിച്ച് പി എസ് ജി ചർച്ചകൾ ആരംഭിച്ചതായി മാഴ്സെ റിപ്പോർട്ട് ചെയ്യുന്നു.
ലയണൽ മെസ്സി എന്നാൽ കരാർ നീട്ടണോ എന്നതിൽ ഇപ്പോൾ ഒരു തീരുമാനം എടുക്കില്ല. ഖത്തർ ലോകകപ്പ് കഴിഞ്ഞ ശേഷം മാത്രമെ മെസ്സി ഒരു തീരുമാനം എടുക്കുകയുള്ളൂ. മെസ്സിക്ക് അത്ര നല്ല സീസൺ ആയിരുന്നില്ല കഴിഞ്ഞ സീസൺ എങ്കിലും പി എസ് ജിയെ സംബന്ധിച്ചടുത്തോളം അവർക്ക് സാമ്പത്തികമായി മെസ്സിയുടെ വരവ് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇപ്പോൾ പി എസ് ജി വിൽക്കുന്ന അവരുടെ ജേഴ്സിയുടെ 60%വും മെസ്സിയുടെ ജേഴ്സി ആണ്.
മെസ്സി ഈ സീസണിൽ മികച്ച ഫോമിലേക്ക് ഉയരുക ആണെങ്കിൽ പി എസ് ജിയിൽ തന്നെ തുടർന്നേക്കും. കരാർ അവസാനിക്കുന്ന സമയത്ത് ബാഴ്സലോണ മെസ്സിയെ തിരികെ ടീമിലേക്ക് എത്തിക്കാനും ശ്രമിച്ചേക്കും.