റൊണാൾഡോക്ക് 250 മില്യൺ വാഗ്ദാനം ചെയ്ത് സൗദി അറേബ്യയിൽ നിന്ന് ഒരു വമ്പൻ ഓഫർ

20220714 123055

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുന്നിൽ വലിയ പണപ്പെട്ടിയുമായി ഒരു സൗദി ക്ലബ്. പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് 250 മില്യൺ യൂറോ വേതനവും സൈനിംഗ് ബോണസുമായി റൊണാൾഡോക്ക് വാഗ്ദാനം ചെയ്ത് കൊണ്ട് ഒരു സൗദി ക്ലബ് റൊണാൾഡോയുടെ ഏജന്റായ മെൻഡസിനെ സമീപിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് 30 മില്യൺ യൂറോ ട്രാൻസ്ഫർ തുക ആയി നൽകാനും സൗദി ക്ലബ് തയ്യാറാണ്.

എന്നാൽ സൗദിയിലെ ഏത് ക്ലബാണ് ഈ ഓഫർ നൽകിയത് എന്ന് ഈ വാർത്ത റിപ്പോർട്ട് ചെയ്ത പോർച്ചുഗൽ സി എൻ എൻ വ്യക്തമാക്കിയിയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ അദ്ദേഹത്തിന്റെ ഏജന്റ് പല ക്ലബ്ബുകൾക്കും വാഗ്ദാനം ചെയ്യുന്നുണ്ട്‌. കഴിഞ്ഞ ദിവസം പി എസ് ജിയെയും മെൻഡസ് ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു‌. ഇതിനിടയിൽ ആണ് സൗദിയിൽ നിന്ന് ഓഫർ.

യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്ന റൊണാൾഡോ സൗദിയിൽ നിന്നുള്ള ഓഫർ സ്വീകരിക്കാൻ യാതൊരു സാധ്യതയും ഇപ്പോൾ കാണുന്നില്ല. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഒന്നിൽ തന്നെ കളിക്കാൻ ആണ് റൊണാൾഡോ ആഗ്രഹിക്കുന്നത്.