ലപോർട ബാഴ്സലോണ പ്രസിഡന്റായി തിരികെ എത്തിയപ്പോൾ ആരാധകർക്ക് നൽകിയ ഉറപ്പായിരുന്നു ലയണൽ മെസ്സിയെ ക്ലബിൽ നിലനിർത്തും എന്നത്. ആ വാക്ക് അദ്ദേഹം പാലിക്കുകയാണ്. ബാഴ്സലോണയിൽ മെസ്സി പുതിയ കരാർ അംഗീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ഇതു സംബന്ധിച്ച് പ്രഖ്യാപനം വരും എന്നും അദ്ദേഹം പറയുന്നു. ബാഴ്സലോണ ഇപ്പോൾ താരത്തിന് രണ്ട് വർഷം ദൈർഘ്യമുള്ള കരാർ ആണ് വാഗ്ദാനം ചെയ്തത്. ഈ കരാർ മെസ്സി അംഗീകരിക്കും.
ലപോർട മെസ്സി ആഗ്രഹിക്കുന്നത് പോലെ ടീമിനെ ശക്തമാക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിനകം തന്നെ അഗ്വേറോ, ഡിപായ്, ഗാർസിയ എന്നിവരെ ബാഴ്സലോണ സൈൻ ചെയ്തു കഴിഞ്ഞു. ഇനിയും വലിയ സൈനിംഗുകൾ വരും എന്ന് ലപോർട പറഞ്ഞിട്ടുണ്ട്. ബാഴ്സലോണയുമായുള്ള മെസ്സിയുടെ ഇപ്പോഴത്തെ കരാർ ഈ ജൂൺ 30ന് അവസാനിക്കാൻ ഇരിക്കുകയാണ്. മെസ്സി ഇപ്പോൾ ഫ്രീ ഏജന്റാണ് എങ്കിലും മറ്റു ക്ലബുകൾ ഒന്നും ഇതുവരെ മെസ്സിയെ സ്വന്തമാക്കാൻ ആകും എന്ന പ്രതീക്ഷയോടെ അദ്ദേഹത്തെ സമീപിച്ചിട്ടില്ല.