വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിൽ ഡയറക്ടറായി ഇനി ഡാരെന്‍ സാമിയും

ഡാരെന്‍ സാമിയെ ബോര്‍ഡ് ഡയറക്ടര്‍ ആയി നിയമിച്ച് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്. 2012, 2016 എന്നീ വര്‍ഷങ്ങളിലെ ടി20 കിരീട ജേതാക്കളായ വെസ്റ്റിന്‍ഡീസ് ടീമിന്റെ നായകന്‍ ആയിരുന്നു സാമി. സ്വതന്ത്ര ഡയറക്ടര്‍ എന്ന നിലയിലാവും സാമി പ്രവര്‍ത്തിക്കുക.

ജൂൺ 17ന് ചേര്‍ന്ന ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് യോഗത്തിലാണ് ഡാരെന്‍ സാമിയുടെ നിയമനത്തെക്കുറിച്ച് കൂടുതൽ വിവരം പുറത്ത് വിട്ടത്. തനിക്ക് ഈ ലഭിച്ച അവസരം വിന്‍ഡീസ് ക്രിക്കറ്റിന് മികച്ച സേവനം നല്‍കുവാന്‍ ഉപയോഗിക്കുമെന്നും സാമി പറഞ്ഞു.

തന്റെ അനുഭവസമ്പത്ത് വിന്‍ഡീസ് ക്രിക്കറ്റിനായി പകര്‍ന്ന് നല്‍കുവാനാകുന്നതിൽ താന്‍ ഏറെ സന്തോഷവാനാണെന്നും താരം പറ‍ഞ്ഞു.