മെസ്സി പരിക്കേറ്റ് പുറത്ത് ആയിരുന്നു എങ്കിലും ബാഴ്സലോണക്ക് വിജയം. ഇറ്റലിയിലെ കരുത്തരായ ഇന്റർ മിലാനെ കാമ്പ്നൗവിൽ വെച്ച് നേരിട്ട ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്ന് വിജയിച്ചത്. ഗോൾ രണ്ട് മാത്രമെ പിറന്നുള്ളൂ എങ്കിലും തികച്ചും ഏകപക്ഷീയമായ പ്രകടനമായിരുന്നു ബാഴ്സലോണ ഇന്ന് കാഴ്ച വെച്ചത്. മെസ്സിയുടെ അസാന്നിദ്ധ്യം അറിയിക്കാത്ത വിധത്തിൽ സുവാരസ് ഇന്ന് മികച്ച ഫോമിലേക്ക് ഉയർന്നു.
ആദ്യ പകുതിയിൽ റഫീന ആൺ ബാഴ്സലോണയ്ക്കായി ഗോൾ നേടിയത്. 32ആം മിനുട്ടിൽ ലൂയിസ് സുവാരസിന്റെ ഒരു അത്ഭുത പാസിൽ നിന്നായിരുന്നു റഫീനയുടെ ഗോൾ. ആ ഗോൾ കളി വളരെ അനായാസം തങ്ങളുടെ കയ്യിലാക്കാൻ ബാഴ്സയെ സഹായിച്ചു. രണ്ടാം പകുതിൽ ആൽബ ബാഴ്സയുടെ രണ്ടാം ഗോൾ നേടി. 83ആം മിനുട്ടിൽ റാകിറ്റിചിന്റെ പാസിൽ നിന്നായിരുന്നു ആൽബയുടെ ഗോൾ.
ഇന്നത്തെ ജയത്തോടെ ബാഴ്സക്ക് മൂന്നിൽ മൂന്ന് ജയമായി. ഇന്റർ മിലാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഏക പരാജയമായിരുന്നു ഇത്.