മെസ്സി ഇന്റർ മയാമിയിലേക്കോ! മുന്നിൽ വലിയ ഓഫർ

Wasim Akram

ലയണൽ മെസ്സിയെ അമേരിക്കൻ ഫുട്‌ബോൾ ലീഗ് ആയ മേജർ ലീഗ് സോക്കറിലേക്ക് കൊണ്ടു പോവാൻ ശ്രമങ്ങൾ ശക്തമാക്കി ഡേവിഡ് ബെക്കാമിന്റെ ഇന്റർ മയാമി. നിലവിൽ പല റിപ്പോർട്ടുകൾ പ്രകാരം മെസ്സിയും ഇന്റർ മിയാമിയും ആയി എം.എൽ.എസ് റെക്കോർഡ് തുകക്ക് ധാരണയിൽ എത്തിയത് ആയി പറയുന്നു.

Picsart 22 11 27 02 20 48 909

നിലവിൽ മെസ്സിയുടെ ശ്രദ്ധ ലോകകപ്പിൽ ആണെന്നും ലോകകപ്പ് കഴിഞ്ഞ ശേഷം ആവും താരം തീരുമാനം എടുക്കുക എന്നാണ് കൂടുതൽ വിശ്വാസയോഗ്യമായ റിപ്പോർട്ടുകൾ. നിലവിൽ ഇന്റർ മിയാമി വളരെ ശക്തമായ രീതിയിൽ മെസ്സിക്ക് ആയി രംഗത്ത് ഉണ്ടെങ്കിലും പി.എസ്.ജി പുതിയ കരാർ മെസ്സി സ്വീകരിക്കും എന്ന പ്രതീക്ഷയിൽ ആണ്. ലോകകപ്പിന് ശേഷം 2023 ൽ മാത്രമെ മെസ്സി തന്റെ തീരുമാനം എടുക്കൂ എന്നാണ് റിപ്പോർട്ട്.