“നെയ്മറിനെ നേരത്തെ സബ് ചെയ്യണമായിരുന്നു” – തന്റെ പിഴവാണെന്ന് ബ്രസീൽ കോച്ച്

Picsart 22 11 27 22 11 38 262

സെർബിയക്ക് എതിരായ മത്സരത്തിൽ നെയ്മറിനെ താൻ നേരത്തെ സബ് ചെയ്യണം ആയിരുന്നു എന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. പരിക്ക് വഷളാകുന്നതിന് മുമ്പ് സബ് ചെയ്യേണ്ടിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

നെയ്മറിനെഫൗൾ ചെയ്ത മിലെൻകോവിച്ച് സാവുചിന് നെയ്മറെ വേദനിപ്പിക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്‌. പക്ഷേ അദ്ദേഹത്തിന് മുമ്പ് ആരെങ്കിലും അങ്ങനെ ചെയ്യാൻ ആഗ്രഹിച്ചിരിക്കാം. ടിറ്റെ ഞായറാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

Picsart 22 11 27 22 11 50 106

നെയ്‌മറിനെ ആ പരിക്ക് എത്രമാത്രം വേദനിപ്പിച്ചുവെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല. ഞാൻ മനസ്സിലാക്കുമ്പോൾ വൈകിപ്പോയിരുന്നും അത് മനസ്സിലാക്കിയ ഉടനെ ഞാൻ അവനെ പിന്തിരിപ്പിച്ചു. ഞാൻ അവനെയും ഡാനിലോയെയും നേരത്തെ സബ്ബ് ചെയ്ത് കളത്തിന് പുറത്ത് എത്തിക്കണം ആയിരുന്നു. കോച്ച് സമ്മതിച്ചു.

സ്വിറ്റ്സർലാന്റിനെ നേരിടാൻ ഒരുങ്ങുക ആണ് ഇപ്പോൾ ബ്രസീൽ. നെയ്മറും ഡാനിലോയും മത്സരത്തിൽ ഉണ്ടാകില്ല.