നെയ്മറ്ന്റെ പരിക്ക് ഭേദമാകുന്നു, വേണമെങ്കിൽ കാമറൂണ് എതിരെ ഇറങ്ങാം

Picsart 22 11 28 01 53 20 451

ബ്രസീലിയൻ സൂപർ സ്റ്റാർ നെയ്മറിന്റെ പരിക്ക് ഭേദമാകുന്നതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ താരത്തിന്റെ കാലിലെ വീക്കം കുറഞ്ഞിട്ടുണ്ട്. ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല എങ്കിലും നെയ്മറിന്റെ നടത്തം സാധാരണ നിലയിൽ ആയിട്ടുണ്ട്. താരം ഇന്ന് മുതൽ പരിശീലനം ആരംഭിക്കും.

പരിക്ക് 005428

ഇന്ന് നടക്കുന്ന സ്വിറ്റ്സർലാന്റിന് എതിരായ മത്സരത്തിൽ നെയ്മർ ഇറങ്ങില്ല. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് മുമ്പ് നെയ്മർ ഫിറ്റ്നസ് വീണ്ടെടുക്കും. ആവശ്യമെങ്കിൽ നെയ്മറിന് കാമറൂണ് എതിരെ കളിക്കാനും ആകും. എന്നാൽ സ്വിറ്റ്സർലാന്റിന് എതിരെ വിജയിച്ച് ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിക്കുക ആണെങ്കിൽ നെയ്മറിന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ടിറ്റെ വിശ്രമം നൽകും.

പ്രീക്വാർട്ടറിൽ ബ്രസീലിനെ ഫുൾ ഫിറ്റ്നസോടെ കാണാൻ എന്തായാലും ആകും എന്ന് ഉറപ്പ്ം