“മെസ്സി ബാഴ്സലോണയിൽ തന്നെ തുടരും” – അഗ്വേറോ

Newsroom

ഇന്ന് ബാഴ്സലോണയിൽ കരാർ ഒപ്പുവെച്ച ശേഷം സംസാരിക്കുകയായിരുന്ന അർജന്റീനൻ സ്ട്രൈക്കർ കുൻ അഗ്വേറോ ലയണൽ മെസ്സി ബാഴ്സലോണയിൽ തന്നെ തുടരും എന്ന് ഉറപ്പ് നൽകി. ലയണൽ മെസ്സി അടുത്ത സീസണിൽ ബാഴ്സലോണയിൽ തുടരും എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്ന് അഗ്വേറോ പറഞ്ഞു. ബാഴ്സലോണയിൽ മെസ്സിക്ക് ഒപ്പം കളിക്കാൻ ആകും എന്നാണ് തന്റെ പ്രതീക്ഷ. അത് നടക്കുമെന്നും അഗ്വേറോ പറഞ്ഞു.

മെസ്സിയെ തനിക്ക് നന്നായി അറിയാമെന്നും മെസ്സി തന്റെ ആത്മാർത്ഥ സുഹൃത്താണെന്നും ക്ലബിൽ ആദ്യമായി നൽകിയ അഭിമുഖത്തിൽ അഗ്വേറോ പറഞ്ഞു. രണ്ടു വർഷത്തെ കരാറാണ് അഗ്വേറോ ബാഴ്സയിൽ ഒപ്പുവെച്ചത്. മെസ്സിയെ ക്ലബിൽ നിലനിർത്താൻ കൂടിയാണ് മെസ്സിയുടെ ഉറ്റ സുഹൃത്തായ അഗ്വേറോയെ ബാഴ്സലോണ സൈൻ ചെയ്തത് എന്നാണ് സൂചനകൾ. മെസ്സിയെ ക്ലബിൽ നിലനിർത്താനായുള്ള ചർച്ചകൾ ഇപ്പോഴും സജീവമായി നടക്കുകയാണ്. ടീം ശക്തമാകും എന്ന് ഉറപ്പായാലെ മെസ്സി കരാർ ഒപ്പുവെക്കാൻ സാധ്യതയുള്ളൂ.