ചരിത്രം സൃഷ്ടിച്ച് ലയണൽ മെസ്സി, ഒരൊറ്റ കളിയിൽ 5 അസിസ്റ്റും 1 ഗോളും!!

Newsroom

Picsart 24 05 05 08 46 28 234
Download the Fanport app now!
Appstore Badge
Google Play Badge 1

മേജർ ലീഗ് സോക്കറിൽ ചരിത്രം തിരുത്തി ലയണൽ മെസ്സി. ഇന്ന് ന്യൂയോർക്ക് റെഡ് ബുൾസിന് എതിരെ ഇറങ്ങിയ മെസ്സി 5 അസിസ്റ്റുകൾ ആണ് ഒരൊറ്റ മത്സരത്തിൽ സംഭാവന ചെയ്തത്. 6-2 എന്ന സ്കോറിന് ഇന്റർ മയാമി വിജയിച്ചപ്പോൾ ആറ് ഗോളിലും മെസ്സിയുടെ ടച്ച് ഉണ്ടായിരുന്നു. 5 അസിസ്റ്റും ഒരു ഗോളും.

ലയണൽ മെസ്സി 24 05 05 08 47 00 064

ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഇന്റർ മയാമി തിരിച്ചടിച്ച് ജയത്തിലേക്ക് വന്നത്. 30ആം മിനുട്ടിൽ വാൻസിറിലൂടെ ന്യൂയോർക്ക് ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ആം മിനുട്ടിൽ മാറ്റിയാസ് റോഹാസ് മയാമിക്ക് സമനില നൽകി. മെസ്സിയുടെ പാസിൽ നിന്നായിരുന്നു ഇത്.

50ആം മിനുട്ടിൽ മെസ്സിയുടെ ഫിനിഷിൽ മയാമി ലീഡ് എടുത്തു. 62ആം മിനുട്ടിൽ വീണ്ടും റോഹാസിന്റെ ഫിനിഷും മെസ്സിയുടെ അസിസ്റ്റും. സ്കോർ 3-1. പിന്നെ സുവാർസ് മെസ്സി കൂട്ടുകെട്ടിന്റെ സമയം ആയിരുന്നു. മെസ്സിയുടെ പാസിൽ നിന്ന് ഒന്നിനു പിറകെ ഒന്നായി സുവാരസിന്റെ മൂന്ന് ഗോളുകൾ. കളി ഇന്റർ മയായി 6-2ന് ജയിച്ചു.

ഇതാദ്യമായാണ് ഒരു കളിക്കാരൻ എം എൽ എസിൽ ഒരു മത്സരത്തിൽ ആറ് ഗോളുകളുടെ ഭാഗമാകുന്നത്. മെസ്സി ഇന്ന് ആ റെക്കോർഡ് തന്റേതാക്കി മാറ്റി. ഇന്നത്തെ വിജയത്തോടെ ഇന്റർ മയാമി ലീഗിൽ 24 പോയിന്റുമായി ഒന്നാമത് തുടരുകയാണ്.