ബാഴ്സലോണയുടെ ഡിപെ യുവന്റസിലേക്ക് അടുക്കുന്നു

Nihal Basheer

20220813 184037
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്‌സലോയിൽ നിന്നും മുന്നേറ്റ താരം മേംഫിസ് ഡീപെയെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങളുമായി യുവന്റസ് മുന്നോട്ട്. താരവുമായി യുവന്റസ് ചർച്ചകൾ നടത്തി വരികയാണെന്ന് ഫാബ്രിസിയോ റോമാനൊ റിപ്പോർട്ട് ചെയ്തു. ഇരു കൂട്ടർക്കും ഏകദേശ ധാരണയിൽ എത്താൻ സാധിച്ചതോടെ ഡീപെയ്ക്ക് വേണ്ടി യുവന്റസ് ഉടനെ തങ്ങളുടെ ഔദ്യോഗിക ഓഫർ ബാഴ്‌സലോണക്ക് മുന്നിൽ സമർപ്പിക്കും. ഇതോടെ ഒരു സീസണിന് ശേഷം നേതർലണ്ട്സ് താരത്തിന്റെ ബാഴ്‌സലോണ വാസം അവസാനിക്കുമെന്ന് ഏകദേശം ഉറപ്പായി. അതേ സമയം ബാഴ്‌സലോണയുമായുള്ള നിലവിലെ കരാർ റദ്ദാക്കി ഫ്രീ ഏജന്റ് ആയി കൂടുമാറാൻ ആണ് ഡീപെയ് ശ്രമിക്കുന്നത്. ഇതിന് വേണ്ടി യുവന്റസുമായി പൂർണമായ ധാരണയിൽ എത്തേണ്ടതുണ്ട്.

ലിയോണിൽ നിന്നും കരാർ അവസാനിച്ച ശേഷമാണ് മുന്നേറ്റ താരം ബാഴ്‌സയിലേക്ക് എത്തുന്നത്. മുൻ നിരയിൽ ആളൊഴിഞ്ഞ സമയത്ത് ടീമിന്റെ ആക്രമണത്തെ നയിക്കാൻ ഉള്ള ചുമതല ലഭിച്ചു. ഇടക്ക് പരിക്ക് പിടികൂടി എങ്കിലും പതിമൂന്നോളം ഗോളുകൾ ടീമിനായി നേടി. പുതുതായി ഒരു പിടി മുന്നേറ്റ താരങ്ങൾ എത്തിയതോടെ താരത്തിന് അവസരങ്ങൾ കുറയുമെന്ന് ഉറപ്പായിരുന്നു. മൊറാട, ഡിബാല എന്നിവരെ നഷ്ടമായ യുവന്റസും മുന്നേറ്റ നിരയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇതോടെ സാലറിയിൽ കുറവ് വരുത്താൻ ശ്രമിക്കുന്ന ബാഴ്‌സക്കും മുന്നേറ്റ താരങ്ങളെ തേടുന്ന യുവന്റസിനും ഒരു പോലെ താല്പര്യമുള്ള കൈമാറ്റമാണ് ഡീപെയുടേത്.

Story Highlight: Memphis Depay closing to Juventus