മാർഷ്യൽ മാരകം!!! ഷെഫീൽഡിനെ തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ സ്വന്തം ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ഫ്രഞ്ച് താരം ആന്റണി മാർഷ്യലിന്റെ കരിയറിലെ ആദ്യ ഹാട്രിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ വിജയം നൽകിയത്.

പോഗ്ബയും ബ്രൂണൊ ഫെർണാണ്ടസും ഒരുമിച്ച് ഇറങ്ങിയതിന്റെ ഗുണം ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിയിൽ കാണാൻ ആയി. മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ തന്നെ മാർഷ്യൽ ആദ്യ ഗോൾ നേടി. റാഷ്ഫോർഡിന്റെ പാസ് വലയിൽ എത്തിച്ചായിരുന്നു ആദ്യ ഗോൾ. 44ആം മിനുട്ടിൽ ആയിരുന്നു മാർഷ്യലിന്റെ രണ്ടാം ഗോൾ. റൈറ്റ് ബാക്കായ വാൻ ബിസാകയുടെ പാസിൽ നിന്നായിരുന്നു മാർഷ്യലിന്റെ രണ്ടാമത്തെ ഫിനിഷ്.

മൂന്നാം ഗോൾ വന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. പോൾ പോഗ്ബ തുടങ്ങി വെച്ച അറ്റാക്ക് ഫ്ലിക്ക് ചെയ്ത് ബ്രൂണൊ ഫെർണാണ്ടസ് മാർഷ്യലിന്റെ കാലിൽ എത്തിച്ചു. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് മാർഷ്യൽ പന്ത് റാഷ്ഫോർഡിന് കൈമാറി, ഒറ്റ ടെച്ചിൽ മാർഷ്യലിനെ ഗോൾ മുഖത്ത് ഫ്രീ ആക്കിയ റാഷ്ഫോർഡ് പാസ്. ഒരു ചിപ്പിലൂടെ പന്ത് വലയിൽ എത്തിച്ച് മാർഷ്യക് തന്റെ ഹാട്രിക്ക് തികച്ചു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്തുള്ള ചെൽസിയുടെ രണ്ട് പോയന്റ് മാത്രം പിറകിലായി. യുണൈറ്റഡിന്റെ അപരാജിത കുതിപ്പ് ഇന്നത്തോടെ പതിമൂന്ന് മത്സരങ്ങളുമായി. ഈ പരാജയം ഷെഫീൽഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി ആയി‌