ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഒരു വലിയ പോരാട്ടം തന്നെ നടക്കുന്നുണ്ട്. നോർത്ത് ലണ്ടണിൽ പുതിയ ടോട്ടൻഹാം സ്റ്റേഡിയത്തിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും ആണ് നേർക്കുനേർ വരുന്നത്. അവസാനം ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ സ്പർസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 6-1ന് പരാജയപ്പെടുത്തിയിരുന്നു. ആ പരാജയത്തിന്റെ നാണക്കേട് മറയ്ക്കുക ആകും യുണൈറ്റഡ് ടീമിന്റെ ഇന്നത്തെ പ്രധാന ലക്ഷ്യം.
സീസൺ തുടക്കത്തിലെ പോലെ അല്ല ഇപ്പോൾ ഫോം എടുത്തു നോക്കിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മെച്ചപ്പെട്ട ടീം. സ്പെയിനിൽ ചെന്ന് ഗ്രാനഡയെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചില മാറ്റങ്ങളുമായാകും ഇറങ്ങുക. പരിക്ക് ആണെങ്കിലും ഷോയും റാഷ്ഫോർഡും കളത്തിൽ ഉണ്ടാകും. മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടത് കൊണ്ട് ഇന്ന് വിജയിച്ച് ഒന്നാം സ്ഥാനവുമായുള്ള ദൂരം കുറക്കുക ആകും യുണൈറ്റഡ് ലക്ഷ്യം.
സ്പർസിന് ഇന്നത്തെ വിജയം നിർണായകമാണ്. അവർക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവം ആക്കണം എങ്കിൽ അത്യാവശ്യമാണ്. ഇന്ന് രാത്രി 9 മണിക്കാണ് മത്സരം നടക്കുന്നത്.