യൂറോപ്പയിൽ ആദ്യ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ആദ്യ ഗോളുമായി റൊണാൾഡോയും

Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിലെ അവരുടെ ആദ്യ വിജയം ഇന്ന് സ്വന്തമാക്കി. മോൾദോവയിൽ നടന്ന മത്സരത്തിൽ ഷെറിഫ് ക്ലബിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ സീസണിലെ തന്റെ ആദ്യ ഗോൾ നേടുന്നതും ഇന്ന് കാണാൻ ആയി.

മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇന്ന് പ്രധാന താരങ്ങളെ എല്ലാം കളത്തിൽ ഇറക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെറിഫിൽ നിന്ന് കാര്യമായ വെല്ലുവിളി ഒന്നും നേരിട്ടില്ല. മത്സരത്തിന്റെ 17ആം മിനുട്ടിൽ യുണൈറ്റഡ് സാഞ്ചോയിലൂടെ ലീഡ് എടുത്തു. എറിക്സൺ നൽകിയ പാസ് സ്വീകരിച്ചായിരുന്നു സാഞ്ചോയുടെ ഗോൾ. താരത്തിന്റെ സീസണിൽ മൂന്നാം ഗോൾ ആയിരുന്നു ഇത്.

മത്സരത്തിന്റെ 39ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ യുണൈറ്റഡിന്റെ രണ്ടാം ഗോൾ വന്നു. ഡാലോട്ട് നേടിയ പെനാൾട്ടി റൊണാൾഡോ ലക്ഷ്യത്തിച്ചു. റൊണാൾഡോയുടെ ഈ സീസണിലെയും യൂറോപ്പ ലീഗിലെയും ആദ്യ ഗോൾ ആയി ഇത്. ഈ ഗോളിന്റെ ബലത്തിൽ യുണൈറ്റഡ് ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിപ്പിച്ചു.

20220915 230721

രണ്ടാം പകുതിയിലും യുണൈറ്റഡിന്റെ അറ്റാക്കും ആധിപത്യവുമാണ് കാണാൻ ആയത്. എങ്കിലും കൂടുതൽ ഗോളുകൾ രണ്ടാം പകുതിയിൽ പിറന്നില്ല.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് ആയി.