അവസാന ടി20യിൽ ഇന്ത്യക്ക് പരാജയം, പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാൻ മത്സരത്തിൽ ഇംഗ്ലീഷ് വനിതകൾക്ക് 7 വിക്കറ്റ് വിജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 122/8 റൺസ് എടുക്കാനെ ആയിരുന്നുള്ളൂ. ഇന്ത്യയുടെ ബാറ്റേഴ്സിൽ റിച്ച ഗോഷ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്‌. അവർ 22 പന്തിൽ നിന്ന് 33 റൺസ് എടുത്തു.

ഇന്ത്യ

ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം അനായാസമാണ് ഇംഗ്ലണ്ട് മറികടന്നത്. 18.2 ഓവറിൽ അവർ ലക്ഷ്യം കണ്ടു. 44 പന്തിൽ 49 റൺസ് എടുത്ത ഡങ്ക്ലി ഇംഗ്ലണ്ടിന്റെ ചേസിന് നേതൃത്വം കൊടുത്തു. 24 പന്തിൽ 38 റൺസ് എടുത്ത് ആലിസ് കാപ്സി വിജയം വരെ ബാറ്റു ചെയ്തു. പരമ്പര 2-1നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇനി മൂന്ന് ഏകദിനം കൂടെ ഇംഗ്ലണ്ടിൽ ഇന്ത്യ കളിക്കും.