മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ സൗദി രാജകുടുംബം ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. സൗദി രാജകുമാരൻ ആയ മുഹമ്മദ് ഇബിൻ സൽമാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. നേരത്തെ മൂന്ന് ബില്യൺ ഡോളർ സൗദി രാജകുമാരൻ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും യുണൈറ്റഡ് ക്ലബ് ഉടമകൾ അത് നിരസിക്കുകയായിരുന്നു. ഇപ്പോൾ ആ തുകയുടെ ഇരട്ടിയോളമാണ് പുതിയ വാഗ്ദാനം.
അടുത്ത മാസം യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സുമായി സൗദി രാജ കുടുംബം ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 5 ബില്യൺ യൂറോ ആണ് സൗദിയുടെ വാഗ്ദാനം. ഏകദേശം നാൽപ്പതിനായിരം കോടി രൂപയാണ് ഇത്. ഈ തുകയ്ക്ക് ക്ലബ് വിൽക്കാൻ ഗ്ലേസേഴ്സ് സമ്മതിച്ചേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഗ്ലേസേഴ്സ് ക്ലബ് വിടുന്നതിൽ ആരാധകർക്കും സന്തോഷം മാത്രമെ ഉണ്ടാകു.
സർ അലക്സ് ഫെർഗൂസൺ ക്ലബ് വിട്ടതിനു ശേഷം താഴേക്ക് പതിച്ച യുണൈറ്റഡിനെ രക്ഷിക്കാൻ വേണ്ടി യാതൊന്നും ഗ്ലേസേഴ്സ് ചെയ്യുന്നുല്ല. മാനേജർമാർക്ക് ആവശ്യമുള്ള താരങ്ങളെ കൊടുക്കാത്തതിന് ഗ്ലേസേഴ്സ് വൻ വിമർശനങ്ങളാണ് നേരിടുന്നത്.