മറക്കാനാകുമോ മാഞ്ചസ്റ്ററിലെ ആ പഴയ റൊണാൾഡോയെ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആവശ്യം എന്ന് ചോദിച്ചാൽ അല്ല എന്ന് പറയേണ്ടി വരും. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടിനെ തീയേറ്റർ ഓഫ് ഡ്രീംസ് എന്നാണ് വിളിക്കാറ്. ഈ റൊണാൾഡോ നീക്കവും അങ്ങനെ ഒരു സ്വപ്നമാണ്. റൊണാൾഡോ റയൽ മാഡ്രിഡിൽ ഒരുപാട് കിരീടങ്ങൾ നേടിയിട്ടുണ്ട് എങ്കിലും യുവന്റസിലും ഗോളടിച്ച് കൂട്ടിയിട്ടുണ്ട് എങ്കിലും മാഞ്ചസ്റ്ററിന്റെ ചുവപ്പ് ജേഴ്സിയിൽ റൊണാൾഡോ പണ്ട് കാണിച്ച അത്ഭുതങ്ങൾ ആർക്കും മറക്കാൻ ആകില്ല. പന്തുമായി ഗ്രൗണ്ടിൽ നൃത്തം വെക്കുന്ന റൊണാൾഡോ.

സ്പോർടിങിൽ തന്നെ റൊണാൾഡോ തിളങ്ങി തുടങ്ങിയിരുന്നു എങ്കിലും ഫെർഗൂസൺ എന്ന മഹാനായ പരിശീലകന്റെ കീഴിൽ മാഞ്ചസ്റ്ററിന്റെ മണ്ണിൽ ആയിരുന്നു റൊണാൾഡോ എന്ന ലോകം കീഴടിക്കയ ഫുട്ബോളറുടെ ജനനം. തുടക് മുതൽ തന്നെ യൂറോപ്പിനെ വിറപ്പിക്കാൻ ആ യുവ റൊണാൾഡോക്ക് ആയി. റൊണാൾഡോയും യുവ റൂണിയും ചേർന്ന് കാണിച്ച മനോഹര ഫുട്ബോളിനെ മറികടക്കാൻ പോകുന്ന ഒന്ന് ഇന്നും മാഞ്ചസ്റ്ററിലോ ഇംഗ്ലണ്ടിലോ ഉണ്ടായിട്ടില്ല എന്ന് വേണമെങ്കിൽ പറയാം.

റൊണാൾഡോ ലോക ഫുട്ബോളിന്റെ നെറുകയിൽ എത്തിയത് യുണൈറ്റഡ് ജേഴ്സിയിൽ ആയിരുന്നു. നേടിയ 118 ഗോളുകൾ അന്നത്തെ റൊണാൾഡോയുടെ മികവിനെ വിവരിക്കാൻ പോകുന്നതല്ല. സ്ട്രീറ്റ് ഫുട്ബോളേഴ്സ് കണക്കെ ഡിഫൻഡർമാരെ അപമാനിച്ച് കളയുന്ന ഫീറ്റുകൾ ആയിരുന്നു അക്കാലത്തെ റൊണാൾഡോക്ക്. 2006 മുതൽ 2009 ബരെ തുടർച്ചയായി മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയാണ് റൊണാൾഡോ യുണൈറ്റഡ് വിട്ടത്. ഇന്നും തുടർച്ചയായി മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടാൻ വേറെ ഒരു ടീമിനും ആയിട്ടില്ല.

അന്ന് നാലു സീസണുകളിൽ മൂന്ന് തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയതും മോസ്കോയിൽ വെച്ചിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടതും റൊണാൾഡോ അവരുടെ ഏറ്റവും പ്രധാന താരമായിരിക്കുമ്പോൾ ആയിരുന്നു. ഇന്നത്തെ റൊണാൾഡോയുടെ തിരിച്ചുവരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വലിയ ആഘോഷം ആക്കുന്നത് ആ താരത്തെ ഒന്നു കൂടെ ചുവപ്പ് ജേഴ്സിയിൽ കാണാൻ കഴിയും എന്നതിലാണ്. റൊണാൾഡോ ഒരു ലാസ്റ്റ് ഡാൻസുമായി യുണൈറ്റഡിനെ ലോക ഫുട്ബോളിന്റെ ഏറ്റവും മുകളിലേക്ക് ഒരിക്കൽ കൂടെ എത്തിക്കും എന്നും അവർ വിശ്വസിക്കുന്നു.