മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആകെ ഒരു പൊളിച്ചു മാറ്റൽ ആവശ്യമാണെന്ന് താൽക്കാലിക പരിശീലകൻ റാൾഫ് റാഗ്നിക്ക്. ലിവർപൂൾ ക്ലോപ്പ് വന്നപ്പോഴും മാഞ്ചസ്റ്റർ സിറ്റി പെപ് വന്നപ്പോഴും ചെയ്തത് പോലെ ആകെ ഒരു മാറ്റം ക്ലബിന് വേണം എന്ന് റാഗ്നിക്ക് പറഞ്ഞു. എന്ത് മാറ്റം വരുന്നതിനു മുമ്പും ആദ്യം എന്ത് ഫുട്ബോൾ ആണ് ക്ലബ് കളിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കണം. അതിനനുസരിച്ചുള്ള മാറ്റങ്ങൾ ആണ് വരേണ്ടത്. അതിനനുസരിച്ചുള്ള താരങ്ങൾ ആണ് വരേണ്ടത്. റാഗ്നിക്ക് പറഞ്ഞു.
ഇനി താരങ്ങളെ സൈൻ ചെയ്യുമ്പോൾ കോച്ചിന് കളിക്കാൻ ആവശ്യമുള്ള താരങ്ങൾ ആകും വരേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. എന്തിനായാണ് ഞങ്ങൾ നോക്കുന്നത് എന്ന് ബോധ്യം ഉണ്ടെങ്കിൽ 3-4 ട്രാൻസ്ഫർ വിൻഡോകൾ കൊണ്ട് മികച്ച ടീമിനെ ഒരുക്കാൻ ആകും. വരും സീസണിൽ വലിയ മാറ്റങ്ങൾ ടീമിൽ ഉണ്ടാകും പത്തോളം പുതിയ താരങ്ങളെ എങ്കിലും ഈ ടീമിന് ആവശ്യമാണ്. റാഗ്നിക്ക് പറഞ്ഞു.