മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇപ്പോഴേ നിരാശയിലായിരിക്കുകയാണ്. പ്രീസീസണിലെ രണ്ട് മത്സരങ്ങളെ കഴിഞ്ഞുള്ളൂ എങ്കിലും സീസൺ ഒരുക്കത്തിൽ ഒട്ടു ആശ്വാസം പകരുന്ന കാര്യങ്ങളല്ല യുണൈറ്റഡ് ആരാധകർക്ക് ലഭിക്കുന്നത്. ആദ്യ പ്രീസീസൺ മത്സരത്തിൽ ക്ലബ് അമേരിക്കയോട് 1-1 സമനില വഴങ്ങിയ യുണൈറ്റഡ് ഇന്ന് പുലർച്ചെ ഏർത്കേക്സിനോട് ഗോൾരഹിത സമനിലയും വഴങ്ങി. ഏർത്കേക്സ് തങ്ങളുടെ രണ്ടാം നിര ടീമിനെ ആയിരുന്നു ഇറക്കിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ മികച്ച താരങ്ങളിൽ പലരും ഇപ്പോഴും ടീമിനൊപ്പം ചേർന്നിട്ടില്ല. ലുകാകു, പോഗ്ബ, ലിംഗാർഡ്, റാഷ്ഫോർഡ്, ഡി ഹിയ തുടങ്ങി പ്രമുഖരുടെ ഒരു നിരതന്നെ ടീമിനൊപ്പം ചേരാനുണ്ട്. അതൊക്കെ കണക്കിൽ എടുത്താൽ പോലും യുണൈറ്റഡിന്റെ പ്രീസീസണിലെ രണ്ടു മത്സരങ്ങളിലെയും പ്രകടനങ്ങൾക്ക് ന്യായീകരണമാവില്ല. ബ്രസീലിയൻ യുവതാരം പെരേര അല്ലാതെ ആരും ഈ രണ്ട് മത്സരങ്ങളിൽ നിന്നായി കയ്യടി നേടിയിട്ടില്ല. ഇന്നലെ സാഞ്ചേസും മാർഷ്യലും ഒക്കെ ഇറങ്ങിയിരുന്നു എങ്കിലും ഇരുവരും നിരാശപ്പെടുത്തി. ഒപ്പം ക്ലബ് ക്യാപ്റ്റൻ വലൻസിയ ഏഴാം മിനുട്ടിൽ തന്നെ പരിക്കേറ്റ് പുറത്ത് പോയത് യുണൈറ്റഡിന്റെ റൈറ്റ് ബാക്ക് പൊസിഷബെ തന്നെ അനിശ്ചിതത്വത്തിലാക്കി.
യുണൈറ്റഡിന്റെ റൈറ്റ് ബാക്കിൽ പുതുതായി സൈൻ ചെയ്ത ഡാലോറ്റ് പരിക്കിന്റെ പിടിയിലാണ്. സെപ്റ്റംബർ എങ്കിലും ആകും താരം കളത്തിൽ ഇറങ്ങാൻ. പിന്നെ ഉള്ള ഡാർമിയൻ ആകട്ടെ ക്ലബ് വിടാൻ ഉള്ള തിരക്കിലും ആണ്. വലൻസിയെ തിരിച്ച് വന്നില്ല എങ്കിൽ സീസൺ ആരംഭിക്കുമ്പോൾ റൈറ്റ് ബാക്ക് പൊസിഷനിൽ ഏതെങ്കിലും സെന്റർ ബാക്കിനെ കളിപ്പിക്കേണ്ടതായി വരും മൊറീനോയ്ക്ക്.
ഇനി പ്രീസീസണിൽ കടുത്ത എതിരാളികളെയാണ് യുണൈറ്റഡിന് നേരിടേണ്ടത്. എ സി മിലാൻ, ലിവർപൂൾ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്ച് എന്നിവരാണ് ഇനി യുണൈറ്റഡിന്റെ എതിരാളികൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial