മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോസിറ്റീവ് ആയ സ്വാധീനം ബാക്കിയാക്കുക ആണ് പ്രധാനം

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെറ്ററൻ സ്ട്രൈക്കർ കവാനി തനിക്ക് ക്ലബിന് തന്റെ പരാമാവധി നൽകൽ മാത്രമാണ് ലക്ഷ്യം എന്ന് പറഞ്ഞു. ചുറ്റുമുള്ളവർക്ക് ഉപദേശം നൽകുന്ന പോലൊരു താരമല്ല താൻ. താൻ തന്റെ കഠിന പ്രയത്നം കൊണ്ട് മാതൃക നൽകാനാണ് ശ്രമിക്കുന്നത് എന്ന് കവാനി പറഞ്ഞു. താൻ ടീമിൻ തന്റെ ഏറ്റവും മികച്ചത് നൽകും. തന്റെ ശൈലികൾ കണ്ട് അത് ആർക്കെങ്കിലും ഉപയോഗം ഉണ്ടാകും എങ്കിൽ സ്വീകരിക്കാം. എന്നും കവാനി പറഞ്ഞു‌.

താൻ ശ്രമിക്കുന്നത് ക്ലബിൽ ഒരു പോസിറ്റീവ് ഇമ്പാക്ട് ഉണ്ടാക്കനാണ്. താൻ പോയാലും ബാക്കി നിൽക്കുന്ന ഒരു പോസിറ്റീവ് ആയ സ്വാധീനം. അതാണ് പ്രധാനം എന്നും കവാനി പറഞ്ഞു. യുവതാരങ്ങൾ തന്നോട് ചോദിക്കുക ആണെങ്കിൽ താൻ അവരെ സഹായിക്കും എന്നും കവാനി പറഞ്ഞു. അവർക്ക് പഠിക്കാൻ ഉള്ളത് അവരുടെ ചുറ്റും ഉണ്ട് എന്നും എല്ലാ താരങ്ങളിൽ നിന്നും അത് ലഭിക്കും എന്നും കവാനി പറഞ്ഞു ‌