ഇന്ന് പ്രീമിയർ ലീഗിൽ എവേ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിനെ പരാജയപ്പെടുത്തിയതോടെ യുണൈറ്റഡ് ക്ലബിന്റെ ചരിത്രത്തിൽ പുതിയ ഏട് രചിച്ചു. ഒരു ലീഗ് സീസൺ മുഴുവനായി എവേ മത്സരങ്ങൾ അപരാജിതരായിരിക്കുക എന്ന അപൂർവ്വ കാര്യമാണ് യുണൈറ്റഡ് നടത്തിയത്. യുണൈറ്റഡിന്റെ ക്ലബ് ചരിത്രത്തിൽ ഇതാദ്യമാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത് മൂന്നാമത്തെ ടീം മാത്രമാണ് ഇങ്ങനെ എവേ മത്സരത്തിൽ ഒരു സീസൺ മുഴുവൻ തോൽവി അറിയാതെ പോകുന്നത്.
അവസാനമായി 2003-04 സീസണിൽ ആഴ്സണൽ ആണ് എവേ മത്സരങ്ങളിൽ പരാജയപ്പെടാതെ സീസൺ അവസനിപ്പിച്ചത്. ആഴ്സണൽ അതിനു മുമ്പ് 2001-02 സീസണിലും ഈ റെക്കോർഡ് നേടിയിട്ടുണ്ട്. 1888ൽ പ്രസ്റ്റണും സമാനമായി എവേ മത്സരങ്ങളിൽ പരാജയം അറിയാതെ ലീഗ് അവസാനിപ്പിച്ചു. ഈ സീസണിൽ യുണൈറ്റഡ് 19 മത്സരങ്ങളിൽ 12 വിജയവും ഏഴ് സമനിലയുമാണ് സ്വന്തമാക്കിയത്. ഇത് അടക്കം 27 ലീഗ് മത്സരങ്ങൾ ആയി യുണൈറ്റഡ് ഒരു എവേ മത്സരത്തിൽ പരാജയം അറിഞ്ഞിട്ട്.













