ലോക ഫുട്ബോളിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാനുള്ള സൗദി രാജകുടുംബത്തിന്റെ ശ്രമം വിജയിച്ചതായി വർത്തകൾ. കഴിഞ്ഞ ദിവസം സൗദിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ക്ലബ് വിൽക്കാൻ സമ്മതിച്ചതായും ഇതിനായുള്ള ആദ്യ കരാറുകൾ ഒപ്പുവെച്ചതായും സൗദി അറേബ്യൻ മാധ്യമ പ്രവർത്തകൾ റിപ്പോർട്ട് ചെയ്യുന്നു.
സൗദി രാജകുമാരൻ ആയ മുഹമ്മദ് ഇബിൻ സൽമാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ അവസാന കുറേ കാലമായി ശ്രമിച്ചു കൊണ്ടിരുന്നത്. നേരത്തെ മൂന്ന് ബില്യൺ ഡോളർ സൗദി രാജകുമാരൻ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും യുണൈറ്റഡ് ക്ലബ് ഉടമകൾ അത് നിരസിച്ചിരുന്നു. ഇപ്പോൾ ആ 5 ബില്യണോളമാണ് സൗദി രാജ കുടുംബം ഗ്ലേസേഴ്സിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഏകദേശം നാൽപ്പതിനായിരം കോടി രൂപയാണ് ഇത്. ഈ തുകയ്ക്ക് ക്ലബ് വിറ്റ് ഇംഗ്ലണ്ട് വിടാൻ ആണ് ഗ്ലേസേഴ്സ് തീരുമാനം. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്ന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഗ്ലേസേഴ്സ് ക്ലബ് വിടുന്നതിൽ ആരാധകർക്കും സന്തോഷം മാത്രമെ ഉണ്ടാകു. എന്തായാലും ഉടൻ ഇത് സംബന്ധിച്ച് ഔദ്യോഗിക വാർത്തകൾ എത്തും എന്നാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.