“ലീഗിന്റെ നിലവാരത്തിൽ മായം ചേർക്കപ്പെടുന്നു, ഹൈദരബാദ് കിരീടത്തോട് ഗുഡ്ബൈ പറയുകയാണ്” മനോലോ മാർക്കസ്

Img 20220302 111906

ഐ എസ് എൽ നടത്തിപ്പുക്കാരെ വിമർശിച്ച് ഹൈദരബാദ് പരിശീലകൻ മനോലോ മാർക്കസ്. ഇന്നലെ ജംഷദ്പൂരിനെതിരായ മത്സരത്തിൽ കോവിഡ് ബാധിച്ച എട്ടു പേരില്ലാതെ ആയിരുന്നു ഹൈദരാബാദ് എഫ് സി ഇറങ്ങിയത്. അവർ പരാജയപ്പെടുകയും അവരുടെ ഒന്നാം സ്ഥാനത്ത് നിന്ന് പിറകോട്ട് പോവുകയും ചെയ്തിരുന്നു. എട്ടു പോസിറ്റീവ് കേസുകൾ ഉണ്ടായിട്ടും കളിക്കേണ്ടി വന്ന അവസ്ഥ വളരെ മോശമാണ് എന്ന് ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്കസ് പറഞ്ഞു.
20220302 111718

ലീഗിന്റെ നിലവാരത്തിൽ മായം ചേർക്കപ്പെടുക ആണെന്നും അദ്ദേഹം പറഞ്ഞു. എ ടി കെയുടെ മത്സരങ്ങൾ നേരത്തെ കോവിഡ് കാരണം മാറ്റിവെക്കപ്പെട്ടിരുന്നു. എന്നാൽ ഹൈദരബാദിന്റെ മത്സരം ഇന്നലെ മാറ്റിവെക്കാൻ എഫ് എസ് ഡി എൽ തയ്യാറായില്ല. എതിരാളികൾക്ക് കൊറോണ വന്നപ്പോൾ ഞങ്ങൾ കളി മാറ്റിവെക്കാൻ അനുവദിച്ചിരുന്നു. എന്നാൽ നമ്മുക്ക് കോവിഡ് വന്നപ്പോൾ കളി മാറ്റിവെക്കാൻ ആരും തയ്യാറായില്ല. ഇത് ശരിയല്ല എന്നും മനോളോ പറഞ്ഞു. ഇതോടെ ഐ ലീഗ് ഷീൽഡിനോട് ഗുഡ്ബൈ പറയുക ആണെന്നും അദ്ദേഹം പറഞ്ഞു.