ഒടുവിൽ മണിക വിജയിച്ചു, ഇന്ത്യയും

Sports Correspondent

Manika
Download the Fanport app now!
Appstore Badge
Google Play Badge 1

ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ഇന്ത്യന്‍ ടീമിന് വിജയം. ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ 3-0 എന്ന സ്കോറിനാണ് ഇന്ത്യ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്. ഇന്നലെ ജര്‍മ്മനിയോട് ഇന്ത്യ 2-3 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു.

ആദ്യ മത്സരത്തിൽ മണിക 3-1ന് ഹാനയെ പരാജയപ്പെടുത്തിയപ്പോള്‍ ശ്രീജയ രണ്ടാം മത്സരത്തിൽ 3-0 എന്ന സ്കോറിന് വിജയം കുറിച്ചു. മൂന്നാം മത്സരത്തിൽ 3-1ന്റെ വിജയം ആണ് ദിയ നേടിയത്

ദിയ ആദ്യ ഗെയിമിൽ 3 ഗെയിം പോയിന്റ് രക്ഷിച്ച് ഒപ്പമെത്തിയെങ്കിലും പിന്നട് ഗെയിം ചെക്ക് റിപ്പബ്ലിക് താരം നേടി. രണ്ടാം ഗെയിമിലും ദിയ ഗെയിം പോയിന്റ് എത്തിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരുവാന്‍ എതിരാളിയ്ക്ക് അവസരം നൽകുകയായിരുന്നു. ഒടുവിൽ ഗെയിം 15-13ന് ഇന്ത്യന്‍ താരം നേടി.

മൂന്നാം ഗെയിമിൽ ഇന്ത്യന്‍ താരം രണ്ട് ഗെയിം പോയിന്റുകള്‍ രക്ഷിച്ച് സ്കോര്‍ ഒപ്പമെത്തിച്ച് ഗെയിം 12-10ന് സ്വന്തമാക്കി. നാലാം ഗെയിമിൽ 8-10ന് പിന്നിൽ നിന്ന ദിയ 10-10ന് ഒപ്പമെത്തുകയും ഗെയിം 14-12ന് നേടി 3-1ന്റെ വിജയം നേടി.