മണിക മടങ്ങുന്നു, പത്താം സീഡിനോട് പരാജയം

Manikabatra

വനിത സിംഗിള്‍സിൽ ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചു. ഇന്ത്യയുടെ മണിക ബത്ര പത്താം സീഡും ലോക റാങ്കിംഗിൽ 17ാം സ്ഥാനത്തുമുള്ള ഓസ്ട്രിയയുടെ സോഫിയ പൊള്‍കാനോവയോടാണ് നേരിട്ടുള്ള ഗെയിമുകളിൽ 0-4 എന്ന നിലയിൽ പുറത്തായത്.

ആദ്യ ഗെയിമിൽ ഓസ്ട്രിയന്‍ താരം 8-4ന്റെ ലീഡ് നേടിയെങ്കിലും ഇന്ത്യന്‍ താരം ലീഡ് കുറച്ച് കൊണ്ടുവരുന്നതാണ് കണ്ടത്. എന്നാൽ ഗെയിം 11-9ന് സോഫിയ സ്വന്തമാക്കി. രണ്ടാം ഗെയിമിൽ മണികയെ കാഴ്ചക്കാരിയായി പൊള്‍കാനോവ ഗെയിം 11-2 എന്ന നിലയിൽ സ്വന്തമാക്കുകയായിരുന്നു.

മൂന്നാം ഗെയിമിലും ആദ്യ രണ്ട് പോയിന്റ് ബത്ര നേടിയെങ്കിലും പിന്നീട് കളത്തിൽ താരമില്ലായിരുന്നു. ഗെയിം 11-5ന് പൊള്‍കാനോവ സ്വന്തമാക്കി. അവസാന ഗെയിം മണിക 7-11ന് നഷ്ടപ്പെടുത്തി മത്സരത്തിൽ പരാജയപ്പെട്ടു.

സ്കോര്‍: 8-11, 2-11, 5-11, 7-11

Previous articleഅമ്പെയ്ത്തിന്റെ ആവേശം കണ്ട മത്സരം, സെന്റിമീറ്ററുകളുടെ ആനുകൂല്യത്തിൽ കൊറിയ ഫൈനലിൽ
Next articleസ്ട്രീറ്റ് സ്‌കേറ്റ് ബോർഡിൽ സ്വർണം നേടി ജപ്പാന്റെ 13 വയസ്സുകാരി, വെള്ളിയും 13 വയസ്സുകാരിക്ക്