മന്ഥാനയുടെ മികവിൽ സതേൺ ബ്രേവ് ഫൈനലിലേക്ക്

Smritimandhana

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിന്റെ ഫൈനലിൽ കടന്ന് സതേൺ ബ്രേവ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് നേടിയത്. 52 പന്തിൽ 78 റൺസ് നേടിയ സ്മൃതി മന്ഥാനയും 34 പന്തിൽ 53 റൺസ് നേടിയ ഡാനിയേൽ വയട്ടുമാണ് ബ്രേവിനായി തിളങ്ങിയത്. സോഫിയ ഡങ്ക്ലി 13 പന്തിൽ 23 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ വെല്‍ഷ് ഫയര്‍ 127 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ബ്രയോണി സ്മിത്ത്(33), ജോര്‍ജ്ജിയ റെഡ്മയിന്‍(35), സോഫിയ ലഫ്(30) എന്നിവരാണ് വെല്‍ഷിന് വേണ്ടി റൺസ് കണ്ടെത്തിയത്.

Previous articleഡേവിഡ് വില്യംസ് മോഹൻ ബഗാനിൽ തുടരും
Next articleറയൽ മാഡ്രിഡ് യുവ പ്രതീക്ഷയായ കുബോ ഇനി മയ്യോർകയിൽ