റയൽ മാഡ്രിഡ് യുവ പ്രതീക്ഷയായ കുബോ ഇനി മയ്യോർകയിൽ

20210811 225758

ജപ്പാനീസ് താരം ൽ കൂബോ ഇനി വരുന്ന സീസണിൽ മയ്യോർകയ്ക്കായി കളിക്കും. ഒരു വർഷത്തെ ലോണിൽ ആണ് റയൽ മാഡ്രിഡ് കുബോയെ മയ്യോർക്കയ്ക്ക് നൽകുന്നത്. ലോൺ കാലാവധി കഴിഞ്ഞാൽ കുബോ തിരികെ റയൽ മാഡ്രിഡിൽ തന്നെ എത്തും. രണ്ട് സീസൺ മുമ്പും താരം മയ്യോർക്കയ്ക്ക് വേണ്ടി ലോണിൽ കളിച്ചിരുന്നു. ഇത്തവണ റയൽ സോസിഡാഡും കുബോക്കായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരം മയ്യോർക തിരഞ്ഞെടുക്കുജ ആയിരുന്നു.

കഴിഞ്ഞ സീസണിൽ ഗെറ്റഫയ്ക്കായും അതിനു മുമ്പ് വിയ്യറയലിനായും കുബോ ലോണിൽ കളിച്ചിട്ടുണ്ട്. നേരത്തെ മയോർകയ്ക്ക് വേണ്ടി കളിച്ചപ്പോൾ നാലു ഗോളുകളും നാല് അസിസ്റ്റും താരം അവിടെ സംഭാവന ചെയ്തിരുന്നു. 2019ൽ ആയിരുന്നു റയൽ മാഡ്രിഡ് കൂബോയെ സ്വന്തമാക്കിയത്. എഫ് സി ടോക്കിയോയിൽ നിന്നായിരുന്നു കൂബോയെ റയൽ സ്വന്തമാക്കിയത്. ജപ്പാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ടാലന്റായി വാഴ്ത്തപ്പെടുന്ന താരമാണ് കുബോ. താരം ഇപ്പോൾ കഴിഞ്ഞ ഒളിമ്പിക്സിൽ ജപ്പാനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മുൻ ബാഴ്സലോണ അക്കാദമി താരമാണ് കൂബോ.

Previous articleമന്ഥാനയുടെ മികവിൽ സതേൺ ബ്രേവ് ഫൈനലിലേക്ക്
Next articleസൂപ്പർ സബ്ബായി കെപ, സൂപ്പർ കപ്പ് കിരീടം ചെൽസിക്ക്