ഓൾഡ്ട്രാഫോർഡിലെ റോണാൾഡോ യുഗം ഓർമ്മപ്പെടുത്തി യുണൈറ്റഡിന്റെ അനൗൺസ്മെന്റ് എത്തി

Jyotish

ഓൾഡ് ട്രാഫോർഡിലെ ക്രിസ്റ്റ്യാനോ റോണാൾഡോ യുഗം ഓർമ്മപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അനൗൺസ്മെന്റ് എത്തി. രണ്ട് വർഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെയെത്തുന്നത്. ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാനുള്ള ഓപ്ഷനുണ്ട്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കാനും ഓൾഡ് ട്രാഫോർഡിൽ ആരാധകരെ കാണാനും ഇന്റർനാഷണൽ മത്സരങ്ങൾക്ക് ശേഷം റൊണാൾഡോ എത്തുമെന്നും യുണൈറ്റഡ് അനൗൺസ്മെന്റിൽ അറിയിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മുൻപ് കളിച്ചപ്പോൾ റൊണാൾഡോ 292 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിലേക്കും അതിന് ശേഷം യുവന്റസിലും നിരവധി കിരീടങ്ങൾ നേടിയ ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിൽ തിരികെയെത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയും രംഗത്തുണ്ടായുരുന്നു. യുണൈറ്റഡിന്റെ ഓഫർ വന്നതോടെ സിറ്റി ചർച്ചകളിൽ നിന്ന് പിന്മാറി. ഏറെ വൈകാതെ യുണൈറ്റഡ് കാര്യങ്ങൾ വേഗത്തിലാക്കി ആഗസ്റ്റ് 27ന് ട്രാൻസ്ഫർ പ്രഖാപിക്കുകയായിരുന്നു. ഇന്നാണ് കരാറിന്റെ കൂടുതൽ വിവരങ്ങൾ അടക്കം ഉൾപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഫീഷ്യൽ അനൗൺസ്മെന്റ് നടത്തിയത്.