ലിയോണെ തടയാൻ ആരുമില്ല!! തുടർച്ചയായ ഏഴ് വർഷത്തിനിടയിൽ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം
വനിതാ ഫുട്ബോൾ ലോകത്ത് ലിയോണ് എതിരാളികളായി ആരുമില്ല എന്ന് ഒരിക്കൽ കൂടെ തെളിഞ്ഞിരിക്കുന്നു. വനിതാ ഫുട്ബോളിൽ ഏവരുടെയും ഫേവറിറ്റ്സ് ആയി വളർന്നു വന്ന ബാഴ്സലോണയെ തകർത്തെറിഞ്ഞ് കൊണ്ടാണ് ലിയോൺ ഒരിക്കൽ കൂടെ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിയോൺ ഇന്ന് വിജയിച്ചത്. 2019 ഫൈനലിലും ലിയോൺ ബാഴ്സലോണയെ തോൽപ്പിച്ചിരുന്നു.
Just wow, @amandinehenry6 pic.twitter.com/7uG2O3fDgi
— Olympique Lyonnais 🇬🇧🇺🇸 (@OL_English) May 21, 2022
ആദ്യ 33 മിനുട്ടിൽ തന്നെ ലിയോൺ ഇന്ന് മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മത്സരത്തിൽ ആറാം മിനുട്ടിൽ ഒരു ലോങ് റേഞ്ചറിലൂടെ അമന്ദിനെ ഹെൻറി ഇന്ന് ലിയോണ് ലീഡ് നൽകി. ടൂറിനിൽ ലിയോൺ 1-0ന് മുന്നിൽ. കളിയിലേക്ക് ബാഴ്സലോണ തിരികെ വരാൻ ശ്രമിക്കുന്നതിനിടയിൽ 23ആം മിനുട്ടിൽ അദ ഹെഗബെർഗിന്റെ ഹെഡർ. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ടോപ് സ്കോറർക്ക് സ്വന്തം പേരിൽ ഒരു ഗോൾ കൂടെ. സ്കോർ 2-0.
The @UWCL's all-time top scorer, Ada Hegerberg, doubles @OLFeminin's lead! 🎯
Watch the @UWCL Final live 👇
🇬🇧 🎙 👉 https://t.co/JBKFKDjnnI
🇪🇸 🎙 👉 https://t.co/mCHiZrlDBV
🇫🇷 🎙 👉 https://t.co/tHncncobhD pic.twitter.com/7F3NTTmB1R— DAZN Football (@DAZNFootball) May 21, 2022
33ആം മിനുട്ടിൽ മസാരിയോയിലൂടെ ലിയോൺ ലീഡ് 3 ആക്കി. ഇത്തവണ ഗോൾ ഒരുക്കിയ അദ ആയിരുന്നു. ബാഴ്സലോണ 41ആം മിനുട്ടിൽ പുടെയസിലൂടെ ഒരു ഗോൾ മടക്കി എങ്കിലും അതിനപ്പുറം ബാഴ്സലോണ കളിയിൽ വളർന്നില്ല. ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തിയതും ബാഴ്സക്ക് തിരിച്ചടി ആയി.
LYON ARE RUNNING RIOT!
Catarina Macario with the tap in! 😮
Watch the @UWCL Final live 👇
🇬🇧 🎙 👉 https://t.co/JBKFKDjnnI
🇪🇸 🎙 👉 https://t.co/mCHiZrlDBV
🇫🇷 🎙 👉 https://t.co/tHncncobhD pic.twitter.com/acug814Wkx— DAZN Football (@DAZNFootball) May 21, 2022
25ആം മിനുട്ടിൽ ലെ സൊമ്മറിന്റെ വകയായിരുന്നു ലിയോണിന്റെ ആദ്യ ഗോൾ. ഫ്രഞ്ച് താരത്തിന്റെ ചാമ്പ്യൻസ് ലീഗിലെ 47ആമത്തെ ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് സാകു കുമാഗിയുടെ മനോഹര സ്ട്രൈക്ക് ലിയോണിന്റെ ലീഡ് ഇരട്ടിയാക്കി.
ലിയോണ് ഈ കിരീടത്തോടെ എട്ട് ചാമ്പ്യൻസ് ലീഗ് കിരീടമായി. വനിതാ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമാണ് ലിയോൺ.