ഐ എസ് എല്ലിൽ ബെംഗളൂരു എഫ് സിക്ക് തുടർച്ചയായ എട്ടാം മത്സരത്തിലും വിജയമില്ല. ഇന്ന് ഹൈദരബാദിനെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ട് നിന്നിട്ട് അവസാനം 2-2 സമനില ആണ് വഴങ്ങിയത്. അവസാന നാലു മിനുട്ടുകളിൽ ആണ് ബെംഗളൂരു എഫ് സി കളം വിട്ടത്. മലയാളി താരം ലിയോൺ അഗസ്റ്റിൻ ആദ്യമായി ഐ എസ് എല്ലിൽ സ്കോർ ചെയ്ത രാത്രി ആയിരുന്നു ഇന്നത്തേത്.
മത്സരം ആരംഭിച്ച് ഒമ്പതാം മിനുട്ടിൽ തന്നെ ഇന്ന് ബെംഗളൂരു എഫ് സി ലീഡ് എടുത്തു. ഒരു ഹെഡറിലൂടെ ഛേത്രി ആയിരുന്നു ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ ആയിരുന്നു ലിയോണിന്റെ നിമിഷം. ഒറ്റയ്ക്ക് കുതിച്ച് ഏതു ഫുട്ബോൾ പ്രേമിക്കും സന്തോഷം നൽകുന്ന ഫിനിഷിലൂടെ ആണ് ലിയോൺ ഗോൾ നേടിയത്. ബെംഗളൂരു എഫ് സി അക്കാദമിയിലൂടെ വളർന്നു വന്ന് ഐ എസ് എല്ലിൽ ഗോളടിക്കുന്ന ആദ്യ താരമാണ് ലിയോൺ.
ലിയോണിന്റെ ആ ഗോൾ, വിജയം നൽകി എന്ന സന്തോഷത്തിൽ ഇരുന്ന ബെംഗളൂരു എഫ് സിക്ക് ഡിഫൻഡിംഗ് പിഴവുകൾ തിരിച്ചടി നൽകി. 86ആം മിനുട്ടിൽ സാന്റാന ഹൈദരബാദിന് പ്രതീക്ഷ നൽകി. ഇഞ്ച്വറി ടൈമിൽ ഫ്രാൻസിസ്കോ അസൻസിയോ സമനിക ഗോളും നേടി. ഈ വിജയത്തോടെ 19 പോയിന്റുമയി നാലാമത് നിൽക്കുകയാണ് ഹൈദരാബാദ്. ബെംഗളൂരു ഏഴാമതാണ