“ഫൈനൽ ഞങ്ങൾ ആസ്വദിക്കും!!” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനം വലിയ സന്തോഷം നൽകുന്നു എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. ഞങ്ങൾക്ക് ഫൈനലിൽ കളിക്കുന്നതിൽ യാതൊരു സമ്മർദ്ദവുമില്ല. ഫൈനൽ ഞങ്ങൾ ആസ്വദിക്കും ഫൈനൽ വരെയുള്ള ദിവസങ്ങളും ഞങ്ങൾ ആസ്വദിക്കും. ഇവാൻ ഇന്ന് മത്സര ശേഷം പറഞ്ഞു. ഫൈനൽ വിജയിക്കാൻ ആകുമെന്നാണ് വിശ്വാസം എന്നും അതിനായി മുഴുവൻ നൽകും എന്നും അദ്ദേഹം പറഞ്ഞു.

ആര് എതിരാളികൾ ആയാലും ഫൈനലിൽ തങ്ങളുടെ എല്ലാം നൽകും എന്നും ഇവാൻ പറഞ്ഞു. കേർള ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടാകും എന്നത് വലിയ ഊർജ്ജമാണ് എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഈ സീസണിൽ ഒരിക്കൽ പോലും ഫേവറിറ്റുകൾ ആയിരുന്നില്ല. ഇവിടെ വരെ എത്തിയതിന്റെ ക്രെഡിറ്റ് താരങ്ങൾക്ക് ആണെന്നും ഇവാൻ പറഞ്ഞു.